പോലീസില്‍ സ്വയംവിരമിക്കല്‍ അപേക്ഷ കൂടുന്നു; അപേക്ഷകരെ പിന്തിരിപ്പിക്കാന്‍ സമ്മര്‍ദം

#രതീഷ് രവി
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

കൊല്ലം: പോലീസില്‍ സ്വയംവിരമിക്കല്‍ അപേക്ഷ (വിആര്‍എസ്) കുന്നുകൂടുന്നു. ജോലി സമ്മര്‍ദം അടക്കമുള്ള കാരണങ്ങളാല്‍ സ്വയം വിരമിക്കല്‍ അപേക്ഷ നല്‍കി കാത്തിരിക്കുന്നവരെ പിന്തിരിപ്പിക്കാന്‍ ജില്ലാ പോലീസ് മേധാവികളുടെ നേതൃത്വത്തില്‍ കടുത്തസമ്മര്‍ദം തുടര്‍ന്നിട്ടും അപേക്ഷകരുടെ എണ്ണം അഞ്ഞൂറുകടന്നതായാണ് വിവരം. സിപിഒമുതല്‍ ഡിവൈഎസ്പിമാര്‍ വരെയുള്ളവര്‍ ഇതിലുണ്ട്. നാലും അഞ്ചും തവണ അപേക്ഷ നല്‍കിയിട്ടും സ്വീകരിക്കാത്ത കേസുകളുമുണ്ട്.

2019 മുതല്‍ പോലീസ് സേനയില്‍ സ്വയം വിരമിക്കല്‍ അപേക്ഷകരുടെ എണ്ണം കുതിച്ചുയരുകയും 2023-ല്‍ സര്‍വകാല റെക്കോഡിലെത്തുകയും ചെയ്തിരുന്നു. ഈ സമയത്ത്, പ്രശ്‌നപരിഹാരത്തിനായി ഒരു ദിവസത്തെ ക്ലാസ് നടത്തി. ഒരുകൊല്ലംമുന്‍പ് 'കാവല്‍ കരുതല്‍' എന്നപേരില്‍ ഇതിനായി പുതിയ പദ്ധതി തുടങ്ങുകയും ചെയ്തു. പോലീസ് സ്റ്റേഷന്‍മുതല്‍ എഡിജിപിയുടെ ഓഫീസില്‍വരെ കമ്മിറ്റികള്‍ രൂപവത്കരിക്കാനും എല്ലാ വെള്ളിയാഴ്ചയും യോഗംചേര്‍ന്ന് ചര്‍ച്ചചെയ്ത് പ്രശ്‌നപരിഹാരമുണ്ടാക്കാനുമായിരുന്നു നിര്‍ദേശം. ഇപ്പോള്‍ അപേക്ഷ നല്‍കുന്നവരെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ കൂടിക്കാഴ്ചയ്ക്കു വിളിച്ച്, നേരിട്ട് ഉപദേശിക്കുന്നുണ്ട്. ജോലിക്കുറവുള്ളയിടങ്ങളിലേക്കുള്ള സ്ഥലംമാറ്റവും മറ്റും വാഗ്ദാനം ചെയ്യുകയും പതിവാണ്. എന്നിട്ടും അപേക്ഷകള്‍ കുറയുന്നില്ല.

Content Highlights: Over 500 Kerala police officers, from CPOs to DYSPs, have applied for VRS. Despite pressure and ince