'ഐ.ടി. വകുപ്പിനോട് ചോദിക്കൂ'; സ്പ്രിംഗ്ളർ വിവാദത്തില്‍ മറുപടി പറയാതെ മുഖ്യമന്ത്രി

തിരുവനന്തപുരം: സ്പ്രിംഗ്ളർ വിവാദത്തില്‍ പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. സ്പ്രിംഗ്ളറുമായി ബന്ധപ്പെട്ട സാങ്കേതിക വിവരങ്ങള്‍ ഐ.ടി. വകുപ്പുമായി ബന്ധപ്പെട്ട് തന്നെ ചോദിക്കുന്നതാണ് ശരിയെന്ന് അദ്ദേഹം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കോവിഡ്-19 രോഗികളുടേയും നിരീക്ഷണത്തിലുള്ളവരുടേയും വിവരങ്ങൾ അമേരിക്കൻ കമ്പനിയായ സ്പ്രിംഗ്ളറിന്റെ വെബ്സൈറ്റിൽ അപ്‍ലോഡ് ചെയ്യുന്നത് ഡേറ്റ പുറത്ത് പോകാൻ കാരണമാകുമെന്നും ഇതിന് പിന്നിൽ അഴിമതിയുണ്ടെന്നുമായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. ആദ്യം ഇക്കാര്യം നിഷേധിച്ച സർക്കാർ പിന്നീട് സ്പ്രിംഗ്ളർ സൈറ്റിൽ വിവരങ്ങൾ നൽകേണ്ടതില്ലെന്നും സർക്കാർ സൈറ്റിലേക്ക് നൽകിയാൽ മതിയെന്നും നിർദേശം നൽകി. ഇക്കാര്യത്തേക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ ഇത്തരത്തിലുള്ള പ്രതികരണം.
'അതിനെക്കുറിച്ച് ഞാന്‍ ഇപ്പോള്‍ പറയുന്നത് ശരിയല്ല, വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല. വിവരങ്ങള്‍ ഐ.ടി.വകുപ്പ് നല്‍കും.'- മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി പലതും മറച്ചുവെക്കുന്നുവെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തെ കുറിച്ച് ചോദിച്ചപ്പോള്‍- അത് അവരു പറയുമല്ലോ. അത് പറയണ്ടേ അവര്‍ക്ക്. അവര്‍ക്ക് ഇപ്പോള്‍ അത്തരം കാര്യങ്ങളുടെ പിന്നാലെ പോകാമല്ലോ. എനിക്ക് ഇപ്പോള്‍ അത്തരം കാര്യങ്ങളുടെ പിന്നാലെ പോകാന്‍ സമയമില്ലെന്നും മുഖ്യമന്ത്രിയുടെ മറുപടി.
മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍
സംസ്ഥാനത്ത് മൂന്നു പേര്‍ക്കു കൂടി കൊറോണ; 19 പേര്‍ രോഗമുക്തരായി | Read More..
നാല് പുതിയ പോലീസ് സ്റ്റേഷനുകള്‍ നാളെ മുതല്‍; മൂന്നും വനിതാ സ്റ്റേഷന്‍ | Read More..
നോക്കുകൂലി ആവശ്യപ്പെട്ടാല്‍ കര്‍ശന നടപടി- മുഖ്യമന്ത്രി | Read More..
പാഠപുസ്തകങ്ങള്‍ ഓണ്‍ലൈനായി ലഭ്യമാക്കും, അച്ചടി 75% പൂര്‍ത്തിയായി: മുഖ്യമന്ത്രി | Read More..
കൊറോണ: കേരളത്തിനുള്ള ക്രെഡിറ്റ് സംസ്ഥാനത്തെ ജനങ്ങള്‍ക്ക് അവകാശപ്പെട്ടത്- മുഖ്യമന്ത്രി | Read More..
സ്വിഗ്ഗി 2000 സൗജന്യ ഭക്ഷണ പാക്കറ്റുകള്‍ തിരുവനന്തപുരത്തും കൊച്ചിയിലും വിതരണം ചെയ്യും | Read More..
'ഐ.ടി. വകുപ്പിനോട് ചോദിക്കൂ'; സ്പ്രിംഗ്‌ളര്‍ വിവാദത്തില്‍ മറുപടി പറയാതെ മുഖ്യമന്ത്രി Read More..
content highlights:pinarayi vijayan on sprinkler controversy
Content Highlights: