മട്ടന്നൂരിൽ കാറും പിക് അപ്പും കൂട്ടിയിടിച്ച് അപകടം; കാർ യാത്രക്കാരി മരിച്ചു

മട്ടന്നൂർ: 19-ാം മൈലിൽ കാറും പിക് അപ്പും കൂട്ടിയിടിച്ച് കാർ യാത്രക്കാരി മരിച്ചു. ഒൻപതു പേർക്ക് പരിക്കേറ്റു. ചേര്‍ത്തല സ്വദേശിനി കുമാരി (63)യാണ് മരിച്ചത്. കുട്ടികൾ ഉൾപ്പടെയുള്ളവർക്ക് പരിക്കുണ്ട്.
കൂർഗിലെ ക്ഷേത്രത്തിലേക്ക് പോകുന്നവരാണ് അപകടത്തിൽപ്പെട്ടത്. ഇവരെ കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച പുലർച്ചെയാണ് അപകടം നടന്നത്.
Content Highlights: pickup van jeep accident pedestrian lost to death