പി.ജി. വേലായുധൻ നായർ അനുസ്മരണം നവംബർ രണ്ടിന്: സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന പി. ജി. വേലായുധൻ നായരുടെ 11-ാം ചരമവാർഷിക ദിനത്തിൽ സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനം 2026 നവംബർ രണ്ടിന് വൈകുന്നേരം മൂന്നുമണിക്ക് തിരുവനന്തപുരം പ്രസ് ക്ലബ്ബ് ഹാളിൽ നടക്കും. നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ സമ്മേളനം ഉദ്ഘാടനം ചെയ്യും.
ചടങ്ങിൽ ചലച്ചിത്രനടനും എഴുത്തുകാരനും കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപറേഷൻ ചെയർമാനുമായ പ്രേംകുമാർ മുഖ്യാതിഥിയാകും. കേരകർഷക സംഘം സംസ്ഥാന പ്രസിഡണ്ട് എ. പ്രദീപൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും. മുതിർന്ന നേതാക്കളായ അഡ്വ. കോലിയക്കോട് കൃഷ്ണൻ നായർ, അഡ്വ. ജെ. വേണുഗോപാലൻ നായർ എന്നിവർ പി. ജിയുമൊത്തുള്ള ഓർമ്മകൾ പങ്കിടും. നവയുഗം എഡിറ്റർ ആർ. അജയൻ, കേരകർഷക സംഘം സംസ്ഥാന ജനറൽ സെക്രട്ടറി തലയൽ കൃഷ്ണൻ നായർ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തും.
പി. ജി. കുടുംബ ട്രസ്റ്റിന് വേണ്ടി ചലച്ചിത്ര സംവിധായകൻ അനിൽ വി. നാഗേന്ദ്രൻ സ്വാഗതവും അജികുമാർ എം. കൃതജ്ഞതയും രേഖപ്പെടുത്തുമെന്നും കേരകർഷക സംഘം ജനറൽ സെക്രട്ടറി തലയൽ കൃഷ്ണൻ നായർ, പി. ജി. ചാരിറ്റബിൾ ആൻഡ് ഫാമിലി ട്രസ്റ്റ് പ്രതിനിധി ഇന്ദിര വി. എന്നിവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ: 8129375739.
Content Highlights: 11th death anniversary memorial conference of PG Velayudhan Nair, Scheduled for November 2, 2026, at Thiruvananthapuram Press Club, Inaugurated by Kerala Legislative Assembly Speaker Thiruvanchoor Radhakrishnan, Actor and KSFDC Chairman Premkumar to be the chief guest, Speeches by veteran leaders and prominent personalities