പോളണ്ടില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പാസ്റ്റര്‍ അറസ്റ്റില്‍

കൊച്ചി: പോളണ്ടില്‍ ഉയര്‍ന്നശമ്പളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ പാസ്റ്റര്‍ അറസ്റ്റില്‍. രാജക്കാട് മുല്ലക്കാനം വാഴേപറമ്പില്‍ വീട്ടില്‍ ഷാജി (54) നെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. പതിനഞ്ചോളം പേരില്‍നിന്നായി പതിനഞ്ച് ലക്ഷത്തോളം രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്. മൂവാറ്റുപുഴയില്‍ അഡോണ നഴ്‌സിംഗ് ഹോം എന്ന സ്ഥാപനം നടത്തുകയായിരുന്നു ഇയാള്‍.
ഇതിന്റെ മറവിലാണ് പോളണ്ടിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ വിവിധ തസ്തികകളില്‍ ലക്ഷക്കണക്കിന് രൂപാ ശമ്പളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാര്‍ഥികളില്‍നിന്ന് പണം തട്ടിയത്. ജോലി കിട്ടാതായപ്പോള്‍ പണം കൊടുത്തവര്‍ മൂവാറ്റുപുഴ സ്റ്റേഷനില്‍ പരാതി നല്‍കി. ഇതറിഞ്ഞ ഇയാള്‍ മുങ്ങുകയായിരുന്നു. ജില്ലാ പോലിസ് മേധാവി കെ. കാര്‍ത്തിക്കിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് പേഴക്കാപ്പിള്ളിയില്‍നിന്നുമാണ് അറസ്റ്റ് ചെയ്തത്.
എസ്.എച്ച്.ഒ. സി.ജെ മാര്‍ട്ടിന്‍, എസ്.ഐ. വി.കെ ശശികുമാര്‍, എ.എസ്.ഐമാരായ സുനില്‍ സാമുവല്‍, ജയകുമാര്‍ സി.പി.ഒ. ബിബില്‍ മോഹന്‍ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്. പണം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരെ കൂടുതല്‍ പരാതികളുണ്ടെന്നും, സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉണ്ടോയെന്ന് പരിശോധിക്കുമെന്നും എസ്.പി കെ. കാര്‍ത്തിക്ക് പറഞ്ഞു.
Content Highlights: pastor arrested in job fraud by muvattupuzha police
Content Highlights: