പാങ്ങോട് പോലീസ് സ്റ്റേഷനിൽ പിടിച്ചിട്ടിരുന്ന വാഹനങ്ങൾ കത്തി നശിച്ചു

#സ്വന്തം ലേഖകന്‍

തിരുവനന്തപുരം: പാങ്ങോട് പോലീസ് സ്റ്റേഷനിൽ പിടിച്ച് ഇട്ടിരുന്ന വണ്ടികൾ കത്തി നശിച്ചു. ഇന്ന് 8.15 ഓടെയാണ് സംഭവം. നാട്ടുകാരും പോലീസും ചേർന്ന് തീ അണക്കുന്നു. പാങ്ങോട് പോലീസ് സ്റ്റേഷനോട് ചേർന്നുള്ള സ്ഥലത്താണ് ഈ വാഹനങ്ങൾ ഇട്ടിരുന്നത്. പോലീസ് സ്റ്റേഷനിലെ ക്ലീനിങ് സ്റ്റാഫ് ചപ്പു ചവറുകൾ കത്തിക്കുന്നതിനിടയിലാണ് വാഹനത്തിൽ തീ പിടിച്ചത്. 15 ബൈക്കുകളും ഒരു ഓട്ടോറിക്ഷയുടെ ഒരു ഭാഗവും കത്തിയിട്ടുണ്ട്. അപകടത്തിൽപ്പെട്ടതും മോഷണവാഹനങ്ങളുമാണ് കത്തിയതിൽ ഏറെയും.

Content Highlights: Fire engulfed vehicles parked in the Pangode Police Station premises. Prompt action by locals and police helped contain the blaze.