നിയന്ത്രണംവിട്ട ബസ് ലോറിയിൽ ഇടിച്ച് അപകടം; സംഭവം പാലക്കാട്- കുളപ്പുള്ളി പാതയിൽ

സംഭവസ്ഥലത്തുനിന്നുള്ള ദൃശ്യം
സംഭവസ്ഥലത്തുനിന്നുള്ള ദൃശ്യം

പാലക്കാട്: പാലക്കാട്- കുളപ്പുള്ളി പാതയിൽ മനിശ്ശീരിയിൽ വാഹനാപകടം. നിയന്ത്രണംവിട്ട ബസ് ലോറിയിലിടിച്ചാണ് അപകടം.

ബസ് ഡ്രൈവർ മദ്യപിച്ചിരുന്നെന്ന് നാട്ടുകാർ ആരോപിച്ചു. ബസിൽനിന്ന് മദ്യത്തിന്റേതെന്ന് കരുതുന്ന കുപ്പിയും കണ്ടെത്തിയിട്ടുണ്ട്. ഒറ്റപ്പാലം പോലീസ് എത്തി ഡ്രൈവറെ പരിശോധനയ്ക്ക് കൊണ്ടുപോയി.

തൃശ്ശൂർ ഭാഗത്തേക്ക് പോവുകയായിരുന്നു ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയുടെ വശത്ത് ഇടിക്കുകയായിരുന്നു.