പ്രവാസികള്‍ നാടിന്റെ നട്ടെല്ല്; അവരെ അപഹസിക്കാന്‍ പാടില്ല - മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രവാസികള്‍ മണലാരണ്യത്തില്‍ വിയര്‍പ്പൊഴുക്കി അധ്വാനിച്ചുണ്ടാക്കിയ പണംകൊണ്ടാണ് നാം കഞ്ഞികുടിച്ച് കഴിഞ്ഞിരുന്നത് എന്നകാര്യം മറക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നമ്മുടെ നാടിന്റെ നട്ടെല്ല് പ്രവാസികളാണെന്നും അദ്ദേഹം പറഞ്ഞു. കൊറോണ അവലോകന യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോവിഡ് ബാധയുമായി ബന്ധപ്പെട്ട് പ്രവാസികളോട് ചിലര്‍ പ്രത്യേക വികാരം പ്രകടിപ്പിക്കുന്നുണ്ട്. ലോകത്താകെ പടര്‍ന്നുപിടിച്ച മഹാമാരിയാണ് കോവിഡ് 19 എന്ന് അവര്‍ ഓര്‍ക്കണം.
ജോലിചെയ്തിരുന്ന രാജ്യങ്ങളില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടായപ്പോള്‍ അവര്‍ നാട്ടിലേക്ക് തിരിച്ചുവന്നു. നാട്ടിലെത്തിയ എല്ലാവരും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചു. ഒറ്റപ്പെട്ട സംഭവങ്ങള്‍ മാത്രമാണ് വ്യത്യസ്തമായി ഉണ്ടായത്. അതിന്റെ പേരില്‍ പ്രവാസികളെ ഒരുതരത്തിലും അപഹസിക്കാന്‍ പാടില്ല. നാടിന്റെ കരുത്തുറ്റ വിഭാഗത്തെ ആരും വെറുപ്പോടെ നോക്കിക്കാണാനും പാടില്ല.
നാട്ടിലേക്ക് വരാന്‍ കഴിയാത്ത പ്രവാസികള്‍ ഇപ്പോള്‍ കുടുബത്തെയോര്‍ത്ത് കടുത്ത ഉത്കണ്ഠയിലാണ്. നിങ്ങള്‍ സുരക്ഷിതരായി വിദേശത്തുതന്നെ കഴിയൂ എന്നാണ് ഈ അവസരത്തില്‍ സര്‍ക്കാരിന് പറയാനുള്ളത്. ആരും ഉത്കണ്ഠപ്പെടേണ്ടതില്ല. നിങ്ങളുടെ കുടുംബങ്ങള്‍ ഇവിടെ സുരക്ഷിതമായിരിക്കും. ഈ നാട് നിങ്ങളുടെ കൂടെയുണ്ട്. പ്രവാസികളുടെ കുടുംബങ്ങളുടെ സുരക്ഷ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ നിന്നുള്ള കൂടുതല്‍ വിവരങ്ങള്‍
സംസ്ഥാനത്ത് 32 പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു | Read More...
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള അപേക്ഷ ഇപ്പോള്‍ ക്ഷണിക്കരുത് | Read More...
ലോക്ക് ഡൗണ്‍: പോലീസുകാരുടെ ക്ഷേമം ഉറപ്പാക്കാനുള്ള ചുമതല സായുധസേന എഡിജിപിക്ക് | Read More...
ശമ്പളം വാങ്ങാന്‍ പോകുന്നവര്‍ക്ക് സഞ്ചാര ഇളവ്, നേഴ്സുമാരുടെ പ്രശ്നം പരിശോധിക്കും | Read More...
ലോക്ക്ഡൗണ്‍ സമയത്ത് പേ ചാനലുകള്‍ നിരക്ക് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി | Read More...
അവശ്യസാധന ട്രക്കുകള്‍ക്ക് ഇന്റര്‍നെറ്റ് അധിഷ്ഠിത മോണിറ്ററിങ് സംവിധാനം | Read More...
ആനകള്‍ക്കുള്ള പട്ട കൊണ്ടുവരാനുള്ള ബുദ്ധിമുട്ട് പരിഹരിക്കും- മുഖ്യമന്ത്രി | Read More...
Content Highlights: