‘വൈകുന്നേരം 6-നുശേഷം എസി വേണ്ട’; വൈദ്യുതോപഭോഗം കുറയ്ക്കൽ കെഎസ്ഇബി ഓഫീസുകളിൽനിന്ന് തുടങ്ങണമെന്ന് ചെയർമാൻ

#ന്യൂസ് ഡെസ്ക്
പ്രതീകാത്മകചിത്രം | ഫോട്ടോ: ലതീഷ് പൂവത്തൂർ, മാതൃഭൂമി
പ്രതീകാത്മകചിത്രം | ഫോട്ടോ: ലതീഷ് പൂവത്തൂർ, മാതൃഭൂമി

തിരുവനന്തപുരം: വൈദ്യുതിപ്രതിസന്ധി നേരിടാൻ രാത്രികാലത്തെ വൈദ്യുതോപഭോഗം കുറയ്ക്കുന്നത് കെ.എസ്.ഇ.ബി. ഓഫീസുകളിൽത്തന്നെ തുടങ്ങട്ടെയെന്ന് ചെയർമാൻ എം.ജി. രാജമാണിക്യം. വൈദ്യുതോപഭോഗം നിയന്ത്രിക്കൂവെന്ന് പറയുന്നതിനുമുമ്പ് കെ.എസ്.ഇ.ബി. തന്നെ ആദ്യം അത് ചെയ്ത് കാണിക്കണമെന്ന് അദ്ദേഹം കത്തിലൂടെ ജീവനക്കാരോട് ആവശ്യപ്പെട്ടു.

വൈകുന്നേരം ആറിനുശേഷം ഓഫീസുകളിൽ ആവശ്യത്തിനുള്ള ഉപകരണങ്ങളും വിളക്കുകളും മാത്രം മതി. എ.സി. ഒഴിവാക്കണം. ജീവനക്കാരുടെ വീടുകളിലും വൈകീട്ട്‌ ആറുമുതൽ 12 വരെ എ.സി. ഉപയോഗം ഒഴിവാക്കണം. ഈ സമയം വൈദ്യുതവാഹനങ്ങൾ ചാർജ് ചെയ്യുന്നതും ഒഴിവാക്കണം.

Content Highlights: KSEB Chairman M.G. Rajamanickam directs offices to reduce night power usage first., Offices instructed to avoid ACs and use only essential lights after 6 PM., Employees advised to avoid AC usage and EV charging at homes between 6 PM and 12 AM.