ദേശീയപാതാനിര്‍മ്മാണം മനുഷ്യക്കുരുതിക്കുള്ള പാതയാക്കുന്നു- എ.പി. അനില്‍കുമാര്‍

എ.പി അനിൽകുമാർ.ഫോട്ടോ:മധുരാജ്|മാതൃഭൂമി
എ.പി അനിൽകുമാർ.ഫോട്ടോ:മധുരാജ്|മാതൃഭൂമി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും ബിജെപിയുടെയും പാലമായി പ്രവര്‍ത്തിക്കുന്നതില്‍ ഒരു സിപിഎം രാജ്യസഭാംഗം അഭിമാനം കൊള്ളുമ്പോള്‍,പൊതുമരാമത്ത് മന്ത്രി റീലിട്ട് മേനി നടിച്ച ദേശീയപാതാ നിര്‍മ്മാണം മനുഷ്യക്കുരുതിക്കുള്ള പാതയാക്കുകയാണെന്ന് കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് എ.പി. അനില്‍കുമാര്‍ എംഎല്‍എ.

ദേശീയപാതാ നിര്‍മ്മാണത്തിലെ അശാസ്ത്രീയതയും ക്രമക്കേടും പരിശോധിച്ച് സുരക്ഷാ ഓഡിറ്റ് നടത്തണമെന്നാവശ്യപ്പെട്ടവരെ അപഹസിക്കുകയും വികസന വിരോധികളാക്കുകയും ചെയ്ത മന്ത്രി മുഹമ്മദ് റിയാസ് ഈ വിഷയത്തില്‍ മൗനം വെടിയണം. കൊല്ലം മൈലക്കാട് നടന്നത് ആദ്യത്തേതും അവസാനത്തേതുമല്ല. സര്‍ക്കാരും പൊതുമരാമത്ത് മന്ത്രിയും ക്രിയാത്മകമായി പ്രതികരിക്കണം. നിര്‍മ്മാണം നടക്കുന്ന ദേശീയപാതയുടെ ഇരുവശത്തും താമസിക്കുന്ന ജനങ്ങള്‍ക്ക് ജീവഭയം കൂടാതെ ജീവിക്കാനുള്ള അവകാശമുണ്ടെന്നും അതുറപ്പാക്കാനുള്ള നടപടി സ്വീകരിക്കണമെന്നും എ.പി. അനില്‍കുമാര്‍ പറഞ്ഞു.

Content Highlights: Minister's Silence on Deadly Highways Criticized; AP Anil Kumar Calls for Citizen Safety