കണ്ടെയ്‌നർ ലോറിയുടെ അടിയിലേക്ക് തെറിച്ച്‌വീണ് രണ്ടു ബൈക്ക് യാത്രികർക്ക് ദാരുണാന്ത്യം

അപകടത്തില്‍പ്പെട്ട ബൈക്ക്‌
അപകടത്തില്‍പ്പെട്ട ബൈക്ക്‌

കൊടുങ്ങല്ലൂർ: ഊരകം സെന്ററിൽ കണ്ടെയ്‌നർ ലോറിയുടെ് അടിയിലേക്ക് തെറിച്ച് വീണ് രണ്ടു ബൈക്ക് യാത്രികർ മരിച്ചു. ചേർപ്പ് പെരുമ്പിള്ളിശ്ശേരി വടക്കൂട്ട് ജഗന്നിവാസന്റെ മകൻ ഉണ്ണികൃഷ്ണൻ (30), തിരിച്ചറിയാത്ത മറ്റൊരു യുവാവ് എന്നിവരാണ് മരിച്ചത്.

കൊടുങ്ങല്ലൂർ കൂർക്കഞ്ചേരി സംസ്ഥാന പാതയിൽ ഊരകം സെന്ററിൽ ചൊവ്വാഴ്ച രാത്രി പത്തരയോടെയായിരുന്നു അപകടം. തൃശ്ശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയിൽ എതിരേ നിന്നും വന്ന ബൈക്ക് ഇടിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. രണ്ടു യുവാക്കളും ലോറിക്കടിയിൽ പെട്ടു. അരമണിക്കൂറിനു ശേഷമാണ് ഇവരെ പുറത്തെടുക്കാനായത്. എസ്.ഐ. അമൽ ജോയിയുടെ നേതൃത്വത്തിൽ പോലീസും അഗ്‌നിരക്ഷാ സേനയും ചേർപ്പ് ആക്ട്‌സും സ്ഥലത്തെത്തി.

Content Highlights: Bike Accident Death