നീറ്റ് പരീക്ഷ: രണ്ട് മെമുവും ഒരു പാസഞ്ചറും; ഞായറാഴ്ച മലബാറിലേക്ക് മൂന്ന് പ്രത്യേക തീവണ്ടികൾ

#News Desk
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പയ്യന്നൂർ: നീറ്റ് പരീക്ഷയെഴുതുന്ന വിദ്യാർഥികൾക്കായി റെയിൽവേ മലബാറിലേക്ക് മൂന്ന് പ്രത്യേക തീവണ്ടികൾ ഓടിക്കും. ഞായറാഴ്ച രണ്ട് മെമു വണ്ടികളും ഒരു പാസഞ്ചർ വണ്ടിയുമാണ് പാലക്കാട് റെയിൽവേ ഡിവിഷൻ ഓടിക്കുന്നത്. റെയിൽവേ കൗണ്ടറുകൾ, എ.ടി.വി.എം. മെഷീൻ, റെയിൽ വൺ ആപ്പ് എന്നിവയിലൂടെ ടിക്കറ്റെടുക്കാം. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമുതൽ 5.20 വരെയാണ് നീറ്റ് പരീക്ഷാസമയം. വൈകീട്ട് 5.56-ന് കാസർകോട്ടെത്തുന്ന മംഗളൂരു-കണ്ണൂർ പാസഞ്ചറിനെ (56704) ആശ്രയിക്കാം. പാലക്കാട്-കാസർകോട് അൺ റിസർവ്ഡ് മെമു (06131) ഞായറാഴ്ച രാവിലെ 5.50-ന് പാലക്കാട്ടുനിന്ന് പുറപ്പെടും. 11.30-ന് കാസർകോട്ടെത്തും.

(സ്റ്റോപ്പുകൾ: ഒറ്റപ്പാലം-6.15, ഷൊർണൂർ-6.35, പട്ടാമ്പി-6.54, കുറ്റിപ്പുറം-7.13, തിരൂർ-7.27, പരപ്പനങ്ങാടി-7.41, കോഴിക്കോട്-8.19, കൊയിലാണ്ടി-8.37, വടകര-8.54, തലശ്ശേരി-9.17, കണ്ണൂർ-9.55, പഴയങ്ങാടി-10.17, പയ്യന്നൂർ-10.28, ചെറുവത്തൂർ-10.44, കാഞ്ഞങ്ങാട്-10.59, കാസർകോട്-11.30).

കണ്ണൂർ-തൃശ്ശൂർ അൺ റിസർവ്ഡ് മെമു സ്‌പെഷ്യൽ (06132) ഞായറാഴ്ച വൈകീട്ട് 6.15-ന് കണ്ണൂരിൽനിന്ന് പുറപ്പെടും. രാത്രി 11.45-ന് തൃശ്ശൂരിലെത്തും (മറ്റു സ്റ്റോപ്പുകൾ: തലശ്ശേരി-6.37, വടകര-658, കോഴിക്കോട്-7.45, ഫറോക്ക്- 8.04, പരപ്പനങ്ങാടി-8.21, താനൂർ-8.30, തിരൂർ-8.39, കുറ്റിപ്പുറം-8.53, പട്ടാമ്പി-9.14, ഷൊർണൂർ-10.10, വടക്കാഞ്ചേരി-11.18, മുളംകുന്നത്തുകാവ്-11.29, തൃശ്ശൂർ-11.45)

കണ്ണൂർ-കോഴിക്കോട് അൺ റിസർവ്ഡ് പാസഞ്ചർ സ്‌പെഷ്യൽ (06133) ഞായറാഴ്ച രാത്രി 8.30-ന് കണ്ണൂരിൽനിന്ന് പുറപ്പെടും. കോഴിക്കോട്ട് 10.20-ന് എത്തും.

Content Highlights: Three special trains scheduled for NEET 2026 candidates in Malabar., Comprehensive schedule for Palakkad-Kasaragod, Kannur-Thrissur, and Kannur-Kozhikode routes., Tickets available via Railway counters, ATVM machines, and Rail One app., Specific stop-wise timings provided for exam-day convenience.