നീണ്ടകരയിൽ മീൻ പിടിക്കാൻ പോയ വള്ളം മറിഞ്ഞു; ഒരാൾ മരിച്ചു, രണ്ടുപേരെ കാണാനില്ല

കൊല്ലം: നീണ്ടകരയിൽ മീൻ പിടിക്കാൻ പോയ വള്ളം മറിഞ്ഞു ഒരാൾ മരിച്ചു. പൂമുഖത്തു രാജീവ് ആണ് മരിച്ചത്. രാജീവിന്റേത് തന്നെയാണ് വള്ളം.
വള്ളത്തിലുണ്ടായിരുന്ന രാജീവിന്റെ മരുമകനേയും ചെരുമകനേയും കാണാതായിട്ടുണ്ട്. 12 പേരടങ്ങുന്ന വള്ളമാണ് നീണ്ടകര അഴിമുഖത്ത് മറിഞ്ഞത്. കോസ്റ്റൽ പോലീസ് തിരച്ചിൽ നടത്തുന്നുണ്ട്.
Content Highlights: Fishing boat capsized at Neendakara estuary, One confirmed fatality identified as Rajeev, Search operations ongoing for two missing individuals, 12 people were on board the vessel at the time of the incident, Coastal police leading the search and rescue efforts