പടയപ്പ വീണ്ടും ജനവാസമേഖലയിൽ; മൂന്നാറിൽ കൃഷി നശിപ്പിച്ചു

മൂന്നാർ: ജനവാസമേഖലയിൽ ഇറങ്ങിയ കാട്ടാന പടയപ്പ കൃഷിനശിപ്പിച്ചു. ശനിയാഴ്ചരാത്രിയിൽ ഗ്രഹാംസ് ലാൻഡ് എസ്റ്റേറ്റിലാണ് സംഭവം.
ഏറെനേരം പ്രദേശത്ത് നടന്ന ആന, ബട്ടർ ബീൻസ്, ബീൻസ്, ക്യാരറ്റ് തുടങ്ങിയ കൃഷികൾ നശിപ്പിച്ചു. ആന ദിവസങ്ങളായി കുറ്റിയാർവാലി, ഗ്രഹാംസ് ലാൻഡ് മേഖലയിൽ തമ്പടിച്ചിരിക്കുകയാണ്. നേരത്തേ കുറ്റിയാർവാലിയിലെ എസ്റ്റേറ്റ് റോഡിൽ ഇറങ്ങിയ പടയപ്പ വാഹനങ്ങൾ തടഞ്ഞിരുന്നു. പ്രദേശത്ത് കാട്ടാനശല്യം വർധിക്കുന്നതിനെതിരേ പ്രതിഷേധം ശക്തമാണ്. ആനയെ കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു.
Content Highlights: Wild elephant `Padayappa` entered a residential area in Munnar, destroying crops like butter beans and carrots.