തരൂർ ചെയ്തത് ശരിയല്ല, CWCയിൽ നിന്ന് ഒഴിഞ്ഞ് സ്വതന്ത്ര അഭിപ്രായം പറയണം; രൂക്ഷവിമർശനവുമായി എംഎം ഹസ്സൻ

എം.എം. ഹസ്സന്‍ | Photo: Mathrubhumi
എം.എം. ഹസ്സന്‍ | Photo: Mathrubhumi

തിരുവനന്തപുരം: കേരളത്തിലെ വ്യവസായ രംഗത്തുണ്ടായ മാറ്റത്തെ പ്രകീര്‍ത്തിച്ച ശശി തരൂർ എം.പിയെ രൂക്ഷമായി വിമർശിച്ച് യു.ഡി.എഫ് കൺവീനർ എം.എം. ഹസ്സൻ. കോൺ​ഗ്രസ് വർക്കിങ് കമ്മിറ്റിയിൽനിന്ന് മാറിനിന്നുവേണം തരൂർ സ്വതന്ത്രമായ അഭിപ്രായം പറയാനെന്ന് അദ്ദേഹം പറഞ്ഞു.  

വസ്തുതകൾ പരിശോധിച്ചിട്ട് വേണമായിരുന്നു തരൂർ അക്കാര്യങ്ങൾ പറയേണ്ടിയിരുന്നത്. അതിശയോക്തിപരമായ കണക്കുകളുടെ പേരിൽ അതിനെ പിന്താങ്ങരുതായിരുന്നു. കോൺ​ഗ്രസ് പ്രവർത്തകരും യു.ഡി.എഫ് പ്രവർത്തകരും ഇത്രയും നാൾ പറഞ്ഞുകൊണ്ടിരുന്ന കാര്യങ്ങൾ ഒരു സുപ്രഭാതത്തിൽ അദ്ദേഹം തളളി പറയുന്നതുപോലെയാണ് തോന്നിയത്.

പാർട്ടിയുടെ എം.പിയും കോൺ​ഗ്രസ് വർക്കിങ് കമ്മിറ്റി(സിഡബ്ല്യൂസി)യിലെ അം​ഗവുമായ അദ്ദേഹം ഇങ്ങനെ സ്വതന്ത്രമായ അഭിപ്രായം പറയുന്നത് ശരിയല്ല. സ്വതന്ത്രമായ അഭിപ്രായം പറയണമെന്ന് ആ​ഗ്രഹമുണ്ടെങ്കിൽ അദ്ദേഹം മിനിമം ചെയ്യേണ്ടത് വർക്കിങ് കമ്മിറ്റിയിൽനിന്ന് ഒഴിഞ്ഞുനിൽക്കണം എന്നതാണ്, ഹസ്സൻ മാധ്യമങ്ങളോട് വ്യക്തമാക്കി.  

Content Highlights: MM Hassan Criticizing Shashi Tharoor