നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗ് സദ്ഗുരുവിന്റെ 'മിറക്കിള്‍ ഓഫ് മൈന്‍ഡ്' ധ്യാനം നടത്തി

തിരുവനന്തപുരത്തെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗില്‍ (NISH) ബധിരരും ശ്രവണ വൈകല്യമുള്ളവരുമായ വിദ്യാര്‍ത്ഥികള്‍ക്കും ജീവനക്കാര്‍ക്കും വേണ്ടി 'മിറക്കിള്‍ ഓഫ് മൈന്‍ഡ് മെഡിറ്റേഷന്‍ എക്‌സ്പീരിയന്‍സ് സെഷന്‍' സംഘടിപ്പിച്ചു. സദ്ഗുരു പുറത്തിറക്കിയ 'മിറക്കിള്‍ ഓഫ് മൈന്‍ഡ്' എന്ന 7 മിനിറ്റ് സൗജന്യ മെഡിറ്റേഷന്‍ ആപ്പ്, ആന്തരിക ക്ഷേമത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ വ്യക്തികളെ പ്രാപ്തരാക്കുന്നു. ബധിരര്‍ക്കും ശ്രവണ വൈകല്യമുള്ളവര്‍ക്കും ഈ ധ്യാനം ലഭ്യമാക്കുന്നതിനായി ഈശ സന്നദ്ധപ്രവര്‍ത്തകര്‍, NISH, പാരാലിമ്പിക് റൈഫിള്‍ ഷൂട്ടര്‍ സിദ്ധാര്‍ത്ഥ് ബാബു എന്നിവര്‍ ചേര്‍ന്നാണ് സംഘടിപ്പിച്ചത്.
ഇന്ത്യന്‍ ആംഗ്യഭാഷയില്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന വീഡിയോകളാണ് സെഷനില്‍ ഉപയോഗിച്ചത്. ആദ്യം, ഓരോ വൈബ്രേഷന്‍ പാറ്റേണിന്റെയും അര്‍ത്ഥം വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്തിനല്‍കി. സെഷന്‍ അവസാനിച്ചപ്പോള്‍ വൈബ്രേഷന്‍ അടിസ്ഥാനമാക്കിയുള്ള ധ്യാനത്തിന്റെ ഫയല്‍ പങ്കെടുത്ത എല്ലാവര്‍ക്കും പങ്കുവയ്ക്കുകയും ചെയ്തു.
ബധിരര്‍ക്കും ശ്രവണവൈകല്യമുള്ളവര്‍ക്കും ഈ ആപ്പ് ഇതുവരെ പ്ലേസ്റ്റോറില്‍ ലഭ്യമായിട്ടില്ലെങ്കിലും, 'മിറക്കിള്‍ ഓഫ് മൈന്‍ഡ്' ധ്യാനത്തെ ഭിന്നശേഷിക്കാര്‍ക്ക് ലഭ്യമാക്കുന്നതിനുള്ള ആദ്യപടിയായി. ഭാവിയില്‍ ഏവര്‍ക്കും പ്രാപ്യമാകുന്ന ധ്യാന അനുഭവങ്ങള്‍ സൃഷ്ടിക്കുന്നതിനും ഇത് വേദിയൊരുക്കുന്നു.
Content Highlights: Sadguru miracle of mind dhyanam