മലപ്പുറം കൊണ്ടോട്ടിയിൽ വാഹനാപകടം; രണ്ടു മരണം, അഞ്ച് പേരുടെ നില ഗുരുതരം

മലപ്പുറം: കൊണ്ടോട്ടി പെരിയമ്പലത്ത് ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. ട്രാവലർ ഡ്രൈവർ പാലക്കാട് സ്വദേശി രാജേഷ്, രമണി എന്നിവരാണ് മരിച്ചത്. പത്തുപേർക്ക് പരിക്കേറ്റു. ഇതിൽ അഞ്ചുപേരുടെ നില ഗുരുതരമാണ്.
പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ശനിയാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് അപകടം സംഭവിച്ചത്.
കൊട്ടിയൂർ തീർഥാടകർ സഞ്ചരിച്ച ട്രാവലറും എതിർവശത്തുനിന്നെത്തിയ ലോറിയും കൂട്ടിയിടിച്ചാണ് അപകടം. വാഹനത്തിലുണ്ടായിരുന്നവർ പാലക്കാട് സ്വദേശികളാണെന്നാണ് വിവരം. പരിക്കേറ്റവരുടെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Content Highlights: Collision between a traveler vehicle and a tipper lorry in Periyambalam, Kondotty., One fatality confirmed (driver of the traveler)., Five individuals reported in critical condition., Casualties transported to Medical College Hospital. Incident occurred early Saturday morning.