മന്ത്രിയുമായുള്ള ചർച്ച വിജയം; എൽപിഎസ്ടി ഉദ്യോഗാർഥികളുടെ സമരം പിൻവലിച്ചു

#ന്യൂസ് ഡെസ്ക്
മന്ത്രി വളർമതി ടീച്ചർക്ക് വെള്ളം നല്‍കി നിരാഹാരസമരം അവസാനിപ്പിക്കുന്നു | PhOTO: SCREENGRAB/MATHRUBHUMI NEWS
മന്ത്രി വളർമതി ടീച്ചർക്ക് വെള്ളം നല്‍കി നിരാഹാരസമരം അവസാനിപ്പിക്കുന്നു | PhOTO: SCREENGRAB/MATHRUBHUMI NEWS

തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് സെക്രട്ടറിയേറ്റിന് മുന്നിൽ എൽപിഎസ്ടി ഉദ്യോഗാർഥികൾ നടത്തിവന്ന സമരം ഒത്തുതീർപ്പായി. പൊതുവിദ്യാഭ്യാസ മന്ത്രി എം. ഷംസുദ്ദീനുമായി നടത്തിയ ചർച്ച വിജയിച്ചതിനെ തുടർന്നാണ് സമരം പിൻവലിക്കാൻ ഉദ്യോഗാർഥികൾ തീരുമാനിച്ചത്.

കഴിഞ്ഞ 37 ദിവസമായി സെക്രട്ടറിയേറ്റ് പടിക്കൽ ഉദ്യോഗാർഥികൾ പ്രതിഷേധത്തിലായിരുന്നു. സമരത്തിന് നേതൃത്വം നൽകിയ വളർമതി ടീച്ചർ നടത്തിവന്ന 13 ദിവസത്തെ നിരാഹാര സമരം മന്ത്രി നാരങ്ങാ നീര് നൽകി അവസാനിപ്പിച്ചു.

Content Highlights: LPST candidates withdrew their protest in front of the Secretariat., The decision came after a successful discussion with General Education Minister M. Shamsuddeen., The protest had been ongoing for several days before the resolution.