സിബിഐ മേധാവി ആകാന്‍ സാധിക്കാത്തതില്‍ വിഷമം; മുഖ്യമന്ത്രി 100 ശതമാനം പ്രൊഫഷണല്‍-ബെഹ്റ

തിരുവനന്തപുരം: കേന്ദ്ര സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമിടയിൽ പാലമായി പ്രവർത്തിച്ചിട്ടില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. പിണറായി വിജയൻ നൂറുശതമാനം പ്രൊഫഷണലാണെന്ന് പറഞ്ഞ ബെഹ്റ പ്രതിപക്ഷ ആരോപണം ഗൗനിക്കാറില്ലെന്നും പറഞ്ഞു. വിരമിക്കുന്നതിന് മുന്നോടിയായി മാതൃഭൂമി ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഞാൻ അഞ്ചുവർഷം മുഖ്യമന്ത്രിയുടെ കൂടെ ജോലി ചെയ്തതാണ്. അദ്ദേഹം വളരെ പ്രൊഫഷണലാണ്. പ്രൊഫഷണൽ കാര്യങ്ങൾ മാത്രമേ സംസാരിക്കാറുളളൂ. ഈ നാടിന്റെ ക്രമസമാധാന നില എങ്ങനെ നന്നാക്കണമെന്ന് മാത്രമാണ് അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരുന്നത്.' ബെഹ്റ പറഞ്ഞു.
കേരളത്തിൽ കളളക്കടത്ത് തടയുന്നതിനായി നിയമം വേണമെന്നും അതിനായി സർക്കാരിനോട് ശുപാർശ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കളളക്കടത്ത് കേന്ദ്ര ഏജൻസികളാണ് അന്വേഷിക്കുന്നതെങ്കിലും അനുബന്ധകുറ്റകൃത്യങ്ങൾ സംസ്ഥാന തലത്തിൽ തടയാൻ കഴിയുമെന്നും ബെഹ്റ ചൂണ്ടിക്കാട്ടി.
തീവ്രവാദ ഭീഷണി കേരളാ പോലീസ് സഹിക്കാന്‍ പോകുന്നില്ല. രാജ്യ വിരുദ്ധ പ്രവര്‍ത്തനം ആരുനടത്തിയാലും തടയും. അതീവ രഹസ്യമായി പോലീസ് ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കുന്നു. കേരളം ആശങ്കപ്പെടേണ്ട കാര്യമില്ല.
സി.ബി.ഐ. മേധാവി ആകാൻ സാധിക്കാത്തതിൽ വിഷമം തോന്നിയെന്നും അദ്ദേഹം തുറന്നുപറഞ്ഞു. പട്ടികയിൽ ഏറ്റവും കൂടുതൽ മാർക്ക് തനിക്കാണെന്നറിയാം അതിനാൽ വ്യക്തിപരമായി വിഷമം തോന്നി..
Content Highlights: