എൻപി രാജേന്ദ്രനും ബെറിലിനും എൻ.പി ഹരിദാസിനും അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയുടെ അവാർഡ്

#ന്യൂസ് ഡെസ്ക്
ബെറില്‍ തെരേസ ബാബു,എന്‍ പി ഹരിദാസ്,എന്‍ പി രാജേന്ദ്രന്‍
ബെറില്‍ തെരേസ ബാബു,എന്‍ പി ഹരിദാസ്,എന്‍ പി രാജേന്ദ്രന്‍

കൊച്ചി: അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയുടെ ഈ വർഷത്തെ അച്ചടി മാധ്യമങ്ങളിലെ മികച്ച ഫീച്ചറിനുള്ള ലീല മേനോൻ പുരസ്‌കാരം മാതൃഭൂമി സബ് എഡിറ്റർ ബെറിൽ തെരേസ ബാബുവിനും കളമശ്ശേരി ലേഖകൻ എൻ പി ഹരിദാസിനും. ഇരുവരും ചേർന്ന് തയ്യാറാക്കിയ 'ഞങ്ങൾക്ക് ശ്വാസം മുട്ടുന്നേ' എന്ന പരമ്പരയ്ക്കാണ് അവാർഡ്.

ഏലൂർ - എടയാർ മേഖലയിലെ ജനങ്ങൾ അനുഭവിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങളായിരുന്നു പരമ്പര വിഷയം. സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം മാതൃഭൂമി മുൻ ഡപ്യൂട്ടി എഡിറ്റർ എൻ പി രാജേന്ദ്രനാണ്.

Content Highlights: Mathrubhumi sub-editor Beryl Teresa Babu and Kalamassery reporter N.P. Haridas won the Leela Menon Award for print media features., The award-winning series 'Njangalkku Swasam Muttunne' focused on environmental issues in the Eloor-Edayar region., N.P. Rajendran, former Deputy Editor of Mathrubhumi, received the Lifetime Achievement (Samagra Sambhavana) award.