ഡോ.എം.സൂസപാക്യം വിരമിച്ചു; ഡോ.തോമസ് നെറ്റോ ലത്തീന്‍ കത്തോലിക്കാസഭ തിരുവനന്തപുരം രൂപത ആർച്ച് ബിഷപ്പ്

ഡോ.എം.സൂസപാക്യം, ഡോ.തോമസ് നെറ്റോ
ഡോ.എം.സൂസപാക്യം, ഡോ.തോമസ് നെറ്റോ

തിരുവനന്തപുരം: ലത്തീന്‍ കത്തോലിക്കാ സഭയുടെ തിരുവനന്തപുരം അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ.എം.സൂസപാക്യം വിരമിച്ചു. 75 വയസ്സ് പൂര്‍ത്തിയായതോടെയാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം വന്നിരിക്കുന്നത്. ആര്‍ച്ച് ബിഷപ്പ് സ്ഥാനത്ത് ഉള്ള ഭരണച്ചുമതലകളില്‍ നിന്നും വിരമിക്കുന്നതായും അദ്ദേഹം അറിയിച്ചു.

ഡോ.തോമസ് നെറ്റോ തിരുവനന്തപുരം അതിരൂപതയുടെ പുതിയ ആര്‍ച്ച് ബിഷപ്പാകും. ആര്‍ച്ച് ബിഷപ്പ് ഡോ.സൂസപാക്യമാണ് പുതിയ മെത്രാനെ പ്രഖ്യാപിച്ചത്. കഴിഞ്ഞ മാര്‍ച്ചിലാണ് എം.സൂസപാക്യത്തിന് 75 വയസ് പൂര്‍ത്തിയായത്. കോലിഡ് പ്രതിസന്ധിയായതിനാലാണ് വിരമിക്കല്‍ നീണ്ടത്. 

Content Highlights: latin catholic arch bishop soosapakiam retires

Content Highlights: