ഫ്രാങ്കോയ്‌ക്കെതിരായ ആ മൊഴിയിൽ കേസെടുക്കേണ്ടിയിരുന്നു- സിസ്റ്റർ അനുപമ

കോട്ടയം/തൃശ്ശൂർ: പുതിയ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ബിഷപ് ഫ്രാങ്കോ മുളക്കലിനെതിരേ നടപടിവേണമെന്ന് കുറവിലങ്ങാട്ടെ കന്യാസ്ത്രീകൾ. ബിഷപ്പിനെതിരേ മൊഴി നൽകിയ കന്യാസ്ത്രീകൾക്ക് സുരക്ഷ ഉറപ്പാക്കണം. വിചാരണ നീട്ടിക്കൊണ്ടുപോവാനാണ് ബിഷപ് വിടുതൽ ഹർജി നൽകിയതെന്നും സഭ മൗനം പാലിക്കുന്നത് നീതി നിഷേധിക്കുന്നതിന് തുല്യമാണെന്നും കുറവിലങ്ങാട്ടെ സിസ്റ്റർ അനുപമ പറഞ്ഞു
"മറ്റൊരു കന്യസ്ത്രീ കൂടി ബിഷപ് ഫ്രാങ്കോക്കെതിരേ മൊഴി നൽകിയതിൽ വളരെയധികം സന്തോഷമുണ്ട്. ആ മൊഴി കേസായി തന്നെ എടുക്കേണ്ടതായിരുന്നു. കത്തോലിക്ക സഭ ഇനി മൗനം വെടിയണം. പീഡിതർക്കൊപ്പം നിൽക്കുന്നതിന് പകരം പീഡിപ്പിച്ചവർക്കൊപ്പമാണ് സഭ ഇപ്പോഴും നിൽക്കുന്നത്". പീഡീതരെ വീണ്ടും വീണ്ടും ക്രൂശിക്കുന്നതിൽ നിന്ന് സഭ മാറിനൽക്കണമെന്നും സിസ്റ്റർ അനുപമ പറഞ്ഞു.
ബിഷപ് ഫ്രാങ്കോ മുളക്കലിനെതിരേ കൂടുതൽ പേർ വെളിപ്പെടുത്തലുമായി വരാൻ സാധ്യതയെന്ന സിസ്റ്റർ ലൂസി കളപ്പുര. പുതിയ വെളിപ്പെടുത്തൽ അതിന്റെ തെളിവാണ്. കോടതിയിൽ നിന്ന് നീതി വൈകരുതെന്നും ബിഷപ്പിനെതിരേ മൊഴിനൽകിയവർ സമ്മർദ്ദത്തിലാണെന്നും സിസ്റ്റർ ലൂസി കളപ്പുര പറഞ്ഞു.
ഇത്രയും ധൈര്യത്തോടെ ഒരു കന്യാസ്ത്രീ കൂടി മുന്നോട്ടു വന്നത് സന്തോഷം പകരുന്നു. കോടതി ശിക്ഷിച്ചില്ലെങ്കിൽ കൂടി ബിഷപ്പിന് കിട്ടുന്ന രണ്ടാമത്തെ കനത്ത ശിക്ഷയാകാമിതെന്നും സിസ്റ്റർ ലൂസി കളപ്പുര പറഞ്ഞു.
content highlights: Kuravilangadu sisters and sister Lucy kalappurakkal against Bishop Franco
Content Highlights: