അവിവാഹിതരായ യുവാക്കളെ സഹായിക്കാൻ പദ്ധതിയുമായി കുന്നോത്തുപറമ്പ് പഞ്ചായത്ത്, ആദ്യഘട്ടത്തിൽകണക്കെടുപ്പ്

പാനൂർ: വിവാഹപ്രായം കഴിഞ്ഞിട്ടും വിവാഹം നടക്കാതെ കഴിയുന്ന യുവാക്കളെ സഹായിക്കാൻ കുന്നോത്തുപറമ്പ് പഞ്ചായത്തിൽ പദ്ധതി തയ്യാറാകുന്നു. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.പി. രാമചന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന ഭരണസമിതി യോഗത്തിലാണ് തീരുമാനം. ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ പി.കെ. മുഹമ്മദലി നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് വിഷയം ചർച്ചയായത്.
വിവാഹപ്രായമെത്തിയിട്ടും വിവാഹം നടക്കാതെ കഴിയുന്ന ചെറുപ്പക്കാർ നേരിടുന്ന സാമൂഹികവും വ്യക്തിപരവുമായ പ്രയാസങ്ങൾ പരിഗണിക്കേണ്ടതുണ്ടെന്നും പ്രാദേശിക ഭരണകൂടം എന്ന നിലയിൽ ഈ വിഷയത്തിൽ ക്രിയാത്മകമായ ഇടപെടൽ നടത്തണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു. ആദ്യഘട്ടമെന്ന നിലയിൽ പഞ്ചായത്തിലെ ഇത്തരത്തിലുള്ള യുവാക്കളുടെ കണക്കെടുപ്പും അവരുടെ വിശദ വിവരങ്ങളും ശേഖരിക്കുന്നതിന് സമഗ്രമായ പദ്ധതി തയ്യാറാക്കും.
കണക്കെടുപ്പും ഡേറ്റാ ശേഖരണവും പൂർത്തിയാക്കിയ ശേഷം ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ തുടർപ്രവർത്തനങ്ങൾക്ക് രൂപംനൽകും. പി.കെ. മുഹമ്മദലി ചെയർമാനും ടി.വി. കുഞ്ഞിക്കണ്ണൻ കൺവീനറുമായ ഉപസമിതിക്ക് രൂപംനൽകി.
Content Highlights: Kunnothuparamba panchayat is launching a project to assist unmarried youth past marriageable age., A sub-committee has been formed under PK Muhammedali and TV Kunjikannan for data collection., The initiative aims to address the social and personal challenges faced by these individuals through a systematic census.