CPM അംഗങ്ങളും SDPI-യും വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു; കുമ്പളയില്‍ BJP അവിശ്വാസപ്രമേയം പരാജയപ്പെട്ടു

കുമ്പള: ഗ്രാമപ്പഞ്ചായത്തില്‍ അഴിമതിയും ദുര്‍ഭരണവും ആരോപിച്ച് ബിജെപി കൊണ്ടുവന്ന അവിശ്വാസപ്രമേയം പരാജയപ്പെട്ടു. സിപിഎം അംഗവും, രണ്ട് സിപിഎം സ്വതന്ത്ര അംഗങ്ങളും അവിശ്വാസപ്രമേയ വോട്ടെടുപ്പിന് മുന്‍പുതന്നെ ഹാളില്‍നിന്ന് ഇറങ്ങിപ്പോയി. എസ്ഡിപിഐ പ്രതിനിധിയും വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു.
ഇതോടെ ഒന്‍പത് അംഗങ്ങളുള്ള ബിജെപി കൊണ്ടുവന്ന പ്രമേയം പരാജയപ്പെടുകയായിരുന്നു. പ്രമേയം പരാജയപ്പെട്ടതോടെ യുഡിഎഫ് അംഗങ്ങള്‍ നഗരത്തില്‍ ആഹ്‌ളാദപ്രകടനം നടത്തി. സിപിഎം അംഗങ്ങളും പ്രവര്‍ത്തകരും വോട്ടെടുപ്പ് ബഹിഷ്‌കരിച്ചതിനുശേഷം പ്രകടനം നടത്തിയിരുന്നു.
യുഡിഎഫ് പ്രകടനത്തില്‍ എ.കെ. ആരിഫ്, യു.പി. താഹിറ യുസഫ്, അഷ്‌റഫ് കര്‍ള, യൂസഫ് ഉളുവാര്‍, എം. സബൂറ, നസീമ ഖാലിദ്, രവി രാജ് മടുവ എന്നിവര്‍ നേതൃത്വംനല്‍കി. എല്‍ഡിഎഫ് പ്രതിനിധികള്‍ നടത്തിയ പ്രകടനത്തിന് സി.എ. സുബൈര്‍, റിയാസ് മൊഗ്രാല്‍ എന്നിവര്‍ നേതൃത്വംനല്‍കി.
Content Highlights: BJP`s no-confidence motion against Kumbla Gram Panchayat defeated