കുരുവട്ടൂർ വഴി കെ.എസ്.ആർ.ടി.സി. പ്രിയദർശിനി സർവീസ് തുടങ്ങി

കുരുവട്ടൂർ വഴി കെ.എസ്‌.ആർ.ടി.സി. പ്രിയദർശിനി സർവീസ് വിദ്യാബാലകൃഷ്ണൻ എം.എൽ.എ. ഫ്ലാഗ് ഓഫ് ചെയ്യുന്നു
കുരുവട്ടൂർ വഴി കെ.എസ്‌.ആർ.ടി.സി. പ്രിയദർശിനി സർവീസ് വിദ്യാബാലകൃഷ്ണൻ എം.എൽ.എ. ഫ്ലാഗ് ഓഫ് ചെയ്യുന്നു

കക്കോടി: കുരുവട്ടൂർ, പയമ്പ്ര വഴി കുന്ദമംഗലത്തേക്ക് കെ.എസ്.ആർ.ടി.സി. പ്രിയദർശിനി ബസ് സർവീസ് തുടങ്ങി. ആദ്യ സർവീസ് കക്കോടി പഞ്ചായത്ത് ഓഫീസിനുസമീപം വിദ്യാ ബാലകൃഷ്ണൻ എം.എൽ.എ. ഫ്ലാഗ് ഓഫ് ചെയ്തു.  ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.പി. സുനിൽകുമാർ, നൂറുദീൻ ചെറുവറ്റ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അറോട്ടിൽ കിഷോർ, കെ. ശ്രീജിത്ത്, എൻ.പി. ബിജേഷ്, അജയൻ കിഴക്കുംമുറി, ലത്തീഫ്, രഞ്ജിത്ത് മഠത്തിൽ, ഷൈജു പുത്തലത്ത് തുടങ്ങിയവർ സംബന്ധിച്ചു.

Content Highlights: New KSRTC Priyadarshini bus service connects Kakkodi, Kuruvattur, Payambra, and Kunnamangalam., First service was flagged off by MLA Vidya Balakrishnan near Kakkodi panchayat office., Local panchayat presidents and political representatives attended the launch event.