മേഖലതിരിച്ച് വൈദ്യുതിനിയന്ത്രണം തുടങ്ങി; പരീക്ഷണാടിസ്ഥാനത്തിൽ പാലക്കാട്ടെ 15 സബ് സ്റ്റേഷൻ പരിധിയിൽ

#ഗോകുൽ വി.എസ്.]/ മാതൃഭൂമി ന്യൂസ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പാലക്കാട്: കെ.എസ്.ഇ.ബി.യുടെ മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം പാലക്കാട് തുടങ്ങി. രാത്രി ഏഴിനും അർധരാത്രി ഒന്നിനും ഇടയിലാണ് നിയന്ത്രണം. പാലക്കാട് ട്രാൻസ്മിഷൻ സർക്കിളിന് കീഴിലുള്ള 15 സബ്സ്റ്റേഷനുകളിലാണ് നിയന്ത്രണം.

മണ്ണാർക്കാട്, അലനല്ലൂർ, കൊപ്പം, ഷൊർണൂർ, ഒറ്റപ്പാലം, ആറങ്ങോട്ടുകര, പട്ടാമ്പി, കൂറ്റനാട്, പത്തിരിപ്പാല, കൊല്ലങ്ങോട് തുടങ്ങിയ പതിനഞ്ചോളം സബ് സ്റ്റേഷനുകളിലാണ് നിയന്ത്രണം. പരമാവധി പത്ത് മിനിറ്റ് വരെ ഉണ്ടാകൂ എന്നാണ് എ.എസ്.ഇ.ബി. അറിയിക്കുന്നത്. ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ ഇത് സംബന്ധിച്ച സർക്കുലർ പുറത്തിറക്കി. പരീക്ഷണാടിസ്ഥാനത്തിലുള്ള നിയന്ത്രണമാണ് ഇത്. 

Content Highlights: Kseb Transmission Circle Palakkad power cut