ജീവനക്കാരന്റെ ഫോൺ നമ്പറുമായി വ്യാജ പോസ്റ്റർ; ‘നായവാലു’പിടിച്ച് കോഴിക്കോട് കോർപ്പറേഷൻ

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

കോഴിക്കോട്: തെരുവുനായ നിയന്ത്രണത്തിന് കോർപ്പറേഷൻ ആരോഗ്യവിഭാഗത്തിന്റെ പേരിൽ ഇറങ്ങിയ വ്യാജപോസ്റ്ററിൽ വട്ടംകറങ്ങി ജീവനക്കാരൻ. കോർപ്പറേഷൻ എ.ബി.സി. കേന്ദ്രത്തിലെ ജീവനക്കാരന്റെ നമ്പർ വെച്ചാണ് പോസ്റ്റർ പ്രചരിച്ചത്.

തെരുവുനായ ശല്യം ഉണ്ടെങ്കിൽ രാവിലെ ആറുമുതൽ ഒന്നുവരെയുള്ള സമയത്ത് അറിയിക്കാമെന്നായിരുന്നു പോസ്റ്റർ. ഇതോടെ ജീവനക്കാരന് ഇടവേളയില്ലാതെ ഫോൺ വരാൻ തുടങ്ങി. കോഴിക്കോടിന് പുറത്തുനിന്നുവരെ വിളിയെത്തി.

സംഭവം നടന്ന്‌ രണ്ടോ മൂന്നോ ദിവസമായിട്ടും വിളി വരുന്നുണ്ട്. വ്യാജമാണെന്ന് വിളിക്കുന്നവരോട് പറയുകയാണ് ചെയ്യുന്നത്.

കോർപ്പറേഷന്റെ എംബ്ലം ഉൾപ്പെടെയായിരുന്നു പോസ്റ്റർ. തുടർന്ന്, സൈബർ പോലീസിൽ പരാതിയും നൽകി.

Content Highlights: A fake poster using the Kozhikode Corporation logo and an ABC center employee's phone number offered stray dog control alerts, triggering non-stop calls and a Cyber Police complaint.