കോഴിക്കോട് സ്വദേശിനി ബെംഗളൂരുവിൽ വാഹനാപകടത്തിൽ മരിച്ചു

#ന്യൂസ് ഡെസ്ക്
മേഥാ പ്രത്യൂരാജ്
മേഥാ പ്രത്യൂരാജ്

കോഴിക്കോട്: ബെംഗളൂരുവിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു. കോഴിക്കോട് ബാലുശ്ശേരി സ്വദേശിനി മേഥ പ്രത്യുരാജ് (30) ആണ് മരിച്ചത്. ബെംഗളൂരുവിൽ പ്രൊവിഡന്റ് ഫണ്ട് ഓഫീസിൽ അക്കൗണ്ടന്റാണ്. ഓഫീസിലേക്ക് പോകുന്നതിനിടെ ബുധനാഴ്ച രാവിലെയാണ് അപകടമുണ്ടായത്.

ഭർത്താവ് എസ്.എൽ. ആകർഷും ബെംഗളൂരുവിൽ ജോലിചെയ്യുകയാണ്. മകൻ: ദക്ഷ് ആകർഷ്. ബാലുശ്ശേരിയിലെ സാമൂഹ്യ-സാംസ്‌കാരിക പ്രവർത്തകനും തരിയോട് സെന്റ് മേരീസ് സ്‌കൂൾ റിട്ട. അധ്യാപകനുമായ പ്രത്യുരാജ് മൊടക്കല്ലൂരിന്റെയും തരിയോട് ഗ്രീൻ മൗണ്ട് പബ്ലിക് സ്‌കൂളിലെ മുൻ അധ്യാപിക ഉഷയുടേയും മകളാണ് മേഥ.

സംസ്‌കാരം വ്യാഴാഴ്ച രാവിലെ 10 മണിക്ക് ബാലുശ്ശേരി അറപ്പീടിക ഖാദി റോഡിലെ കൊട്ടക്കാട്ട് വീട്ടുവളപ്പിൽ നടക്കും.

Content Highlights: Metha Prathyuraj, 30, a native of Balussery in Kozhikode and accountant at Provident Fund Office in Bangalore, died in a car accident on Wednesday morning while commuting to work. Funeral rites scheduled for Thursday morning at Kottak Kaad premises in Balussery.