മെഡിക്കൽ കോളേജ് ആശുപത്രിയിൽ കത്തികാട്ടി ആത്മഹത്യാഭീഷണി; രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്ക്

കോട്ടയം മെഡിക്കല്‍ കോളേജ് | ഫയല്‍ചിത്രം | മാതൃഭൂമി
കോട്ടയം മെഡിക്കല്‍ കോളേജ് | ഫയല്‍ചിത്രം | മാതൃഭൂമി

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കത്തി കാട്ടി ആത്മഹത്യാഭീഷണി മുഴക്കിയ ഒഡിഷ സ്വദേശിയെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതിടെ രണ്ട് സിവിൽ പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്ക്. ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ ദിലീപ് വർമ്മ, ലിബിൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരുടെയും വലത് കൈക്കാണ് പരിക്ക്.

ചൊവ്വാഴ്ച രാത്രി 10.30 ഓടെ കോട്ടയം മെഡിക്കൽ കോളേജ് ഗൈനക്കോളജി വാർഡിലാണ് സംഭവം. ഇയാൾ കൈവശമുണ്ടായിരുന്ന കത്തി കാണിച്ച് ആത്മഹത്യാഭീഷണി മുഴക്കുന്ന വിവരമറിഞ്ഞ് ഗാന്ധിനഗർ പോലീസ് സ്ഥലത്തെത്തുകയായിരുന്നു. സ്റ്റേഷനിൽ ഇയാളെ കരുതൽ തടങ്കലിലാക്കി. പോലീസുകാർ ഇരുവരും ആശുപത്രിയിൽ ചികിത്സ തേടി.

Content Highlights: man threatened suicide with knife at Kottayam Medical College Hospital injuring two police officers