കുഴിമന്തി കഴിച്ച് ഭക്ഷ്യവിഷബാധ; 15 പേർ ആശുപത്രിയിൽ, സംഭവം കാഞ്ഞിരപ്പള്ളിയിൽ

#മാതൃഭൂമി ന്യൂസ്
ഫാസ് ഹോട്ടൽ, പരിശോധന | Photo: Screengrab / Mathrubhumi News
ഫാസ് ഹോട്ടൽ, പരിശോധന | Photo: Screengrab / Mathrubhumi News

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ കുഴിമന്തി കഴിച്ച 15  പേർക്ക് ഭക്ഷ്യവിഷബാധയേറ്റതായി പരാതി. ഇരുപത്തിയാറാം മൈലിൽ ഫാസ് എന്ന സ്ഥാപനത്തിൽ നിന്ന്  കുഴിമന്തി കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇവരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും പിന്നീട് വിവിധ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു.

പരാതിക്ക് പിന്നാലെ പഞ്ചായത്തും ആരോ​ഗ്യവകുപ്പും ഹോട്ടലിൽ പരിശോധന നടത്തി. ശുചിത്വമില്ലാതെയാണ് ഹോട്ടൽ പ്രവർത്തിക്കുന്നതെന്നും ഹെൽത്ത് കാർഡില്ലാതെയാണ് ജീവനക്കാർ ജോലി ചെയ്യുന്നതെന്നും പരിശോധനയിൽ കണ്ടെത്തിയതോടെ ഹോട്ടൽ താത്കാലികമായ അടച്ചുപൂട്ടുന്നതിന് അധികൃതർ നിർദേശം നൽകി. 

Content Highlights: 15 people suffered food poisoning after eating Kuzhimanthi from a restaurant in Kanjirappally