ആറുവരിപ്പാത കൂരിയാട് വയഡക്ട്: ഗർഡറുകൾ സ്ഥാപിക്കുന്നത് അവസാനഘട്ടത്തിൽ

#ന്യൂസ് ഡെസ്‌ക്‌

കൂരിയാട്(മലപ്പുറം): ദേശീയപാത 66 ആറുവരിയാക്കി പുനർനിർമിക്കുന്നതിന്റെ അവസാനഘട്ടത്തിൽ പാത തകർന്ന മലപ്പുറം വേങ്ങര കൂരിയാട് ഭാഗത്തെ നിർമാണം പുരോഗമിക്കുന്നു. ഈ ഭാഗത്ത് 400 മീറ്റർ നീളത്തിൽ വയഡക്ട് പാലമാണ് നിർമിക്കുന്നത്.

കൂരിയാട് അടിപ്പാതമുതൽ കൂരിയാട് പാടത്തിന് കുറുകേയുള്ള ആദ്യപാലംവരെയാണ് വയഡക്ട് പാലത്തിന്റെ നിർമാണം. ഇതിനായുള്ള തൂണുകൾ നിർമിച്ചു.

ഒരു ഭാഗത്തേക്കുള്ള മൂന്നുവരി പാതയിൽ 13 തൂണുകളും ഇരുഭാഗത്തേക്കുമായി 26 തൂണുകളുമാണുള്ളത്. ഇതിൽ സ്ഥാപിക്കാൻ ഒരു ഭാഗത്തേക്ക് 65-ഉം ഇരുവശത്തേക്കുമായി 130 ഗർഡറുളും വേണം.

ഗർഡറുകൾ സ്ഥാപിച്ചുകഴിഞ്ഞാൽ പാലത്തിന്റെ 26 സ്പാനുകളുടേയും മുകളിലെ കോൺക്രീറ്റ് വാർപ്പ് തുടങ്ങും. ഗർഡറുകൾ സ്ഥാപിക്കുന്ന പണി അവസാനഘട്ടത്തിലാണ്.

Content Highlights: Final phase of Kooriyadu NH 66 widening underway, featuring a 400m viaduct with 26 spans. See construction updates for this vital Malappuram stretch.