കൊല്ലം തുറമുഖത്ത് കപ്പലിൽ പൊട്ടിത്തെറി; എൻജിനീയർക്ക് പരിക്ക്

കൊല്ലം: കൊല്ലം തുറമുഖത്തെത്തിയ വിദേശ കപ്പലിൽ അറ്റകുറ്റപ്പണിക്കിടെ പൊട്ടിത്തെറി. വെൽഡിങ്ങിനിടെ ജനറേറ്റർ റൂമിലാണ് പൊട്ടിത്തെറി ഉണ്ടായത്. കപ്പലിലെ എൻജിനീയറായ ഉത്തർപ്രദേശ് സ്വദേശി സത്യപ്രകാശി(40)ന് ആണ് പരിക്കേറ്റത്.
ബുധനാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു സംഭവം. ആന്ധ്രയിൽനിന്ന് ആഫ്രിക്കയിലേക്ക് അരിയുമായി പോയ ഐഒഎൽ സഫയർ എന്ന കപ്പലിലാണ് പൊട്ടിത്തെറിയുണ്ടായത്. യാത്രക്കിടെ എൻജിൻ തകരാറിലായതിനെത്തുടർന്ന് കപ്പൽ കൊല്ലം പോർട്ടിൽ ഈ കപ്പൽ നങ്കൂരമിട്ടിരുന്നു.
ഇവിടെവെച്ച് അറ്റകുറ്റപ്പണി നടത്തുന്നതിനിടെയായിരുന്നു സ്ഫോടനം. വെൽഡ് ചെയ്യുന്നതിനിടെ പൊട്ടിത്തെറി ഉണ്ടാകുകയായിരുന്നു എന്നാണ് വിവരം. അദ്ദേഹത്തെ കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മുഖത്തും നെഞ്ചിനുമാണ് പൊള്ളലേറ്റത്. പരിക്ക് സാരമുള്ളതല്ല.
Content Highlights: An explosion occurred in the generator room of a foreign ship at Kollam Port during maintenance work., The injured person is Satya Prakash (40), an engineer from Uttar Pradesh, who sustained burn injuries on his face and chest., The ship named 'IOL Sapphire', traveling from Andhra Pradesh to Africa with rice, had docked at Kollam Port due to engine trouble., The victim has been admitted to a private medical college in Kollam and his injuries are reported to be minor.