നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു; സൈറണുകൾ മുഴങ്ങും, അതിശക്തമായ മഴയ്ക്ക് സാധ്യത

#ന്യൂസ് ഡെസ്ക്
മഴ | പ്രതീകാത്മകചിത്രം | ഫോട്ടോ: വിഷ്ണുപ്രസാദ്, മാതൃഭൂമി
മഴ | പ്രതീകാത്മകചിത്രം | ഫോട്ടോ: വിഷ്ണുപ്രസാദ്, മാതൃഭൂമി

തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മഴ സാധ്യത പ്രവചനപ്രകാരം ഇന്ന് (തിങ്കളാഴ്ച) നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാമ് ഓറഞ്ച് അലർട്ട്. അതിനാൽ മുന്നറിയിപ്പിന്റെ ഭാഗമായി ഇന്ന് വൈകുന്നേരം 04.00 നും 04.30 നും ഇടയിലായി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ കവചം (KaWaCHaM) മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായുള്ള സൈറണുകൾ മുഴങ്ങുന്നതായിരിക്കും.

ഗംഗാതീര പശ്ചിമ ബംഗാളിനും സമീപ ജാർഖണ്ഡ്, വടക്കൻ ഒഡീഷ പ്രദേശങ്ങൾക്കും മുകളിലായി ന്യൂന മർദ്ദം തുടരുന്നു. കേരളത്തിൽ ഇന്ന് മുതൽ 28 വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യത. ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്നും നാളെയും മറ്റന്നാളും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Content Highlights: The India Meteorological Department has issued an orange alert for four districts in Kerala due to anticipated heavy to very heavy rainfall driven by an active low-pressure system, triggering local safety siren systems under the KaWaCHaM initiative.