സംസ്ഥാനത്തിന്റെ ധനസ്ഥിതി മെച്ചപ്പെട്ടെന്ന് മുഖ്യമന്ത്രി; നികുതിവരുമാനം 6486 കോടി രൂപ കൂടി, 16.54 ശതമാനം വളർച്ച

#സ്വന്തം ലേഖകൻ
മുഖ്യമന്ത്രി വി.ഡി. സതീശൻ | ചിത്രം: മാതൃഭൂമി
മുഖ്യമന്ത്രി വി.ഡി. സതീശൻ | ചിത്രം: മാതൃഭൂമി

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ധനസ്ഥിതി മെച്ചപ്പെട്ടെന്നും ഖജനാവ് നിറച്ച് വികസനപ്രവർത്തനം നടത്തുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ പറഞ്ഞു. തനതു നികുതിവരുമാനം 6486 കോടി രൂപ കൂടി. മുൻവർഷത്തെക്കാൾ 16.54 ശതമാനം വളർച്ച.

നികുതിയേതര വരുമാനം 4295 കോടിവർധിച്ചു . ആകെ വരവിൽ 20,000 കോടി രൂപയുടെ വർധ നയുമുണ്ടായി. 21.12 ശതമാനമാണ് വളർച്ച. സെപ്റ്റംബർവരെയുള്ള കണക്കിൽ 19 ശതമാനം വളർച്ച ജി.എസ്.ടി.യിൽ രേഖപ്പെടുത്തി. 2025 ഒക്ടോബറിൽ മൈനസ് രണ്ടായിരുന്നെങ്കിൽ ഈ വർഷം 28 ശതമാനമാണ് ഉയർച്ച.

മൂലധനച്ചെലവ് 4217 കോടി രൂപ വർധിച്ചു. എൽ.ഡി.എഫ്. സർക്കാരിന് 49,788 കോടിയുടെ വായ്പ കഴിഞ്ഞവർഷം കിട്ടിയപ്പോൾ, യു.ഡി.എഫിന് 37,862 കോടിയേ ലഭിച്ചുള്ളൂ. കിഫ്ബി വായ്പകാരണം 8089 കോടി, പെൻഷൻ ഫണ്ടിൽ 1796 കോടി, വൈദ്യുതിയിൽ 7000 കോടി എന്നിങ്ങനെ 17,000-ത്തിലേറെ കോടിയാണ് വായ്പാപരിധിയിൽ കേന്ദ്രം വെട്ടിക്കുറച്ചതെന്നും മുഖ്യമന്ത്രി വിവരിച്ചു.

Content Highlights: State financial status has improved with a 16.54% increase in tax revenue., Total revenue increased by 20,000 crore rupees, marking a 21.12% growth., GST collection showed a 28% increase compared to minus two in October 2025., Chief Minister highlighted central cuts on borrowing limits affecting KIIFB and pension funds.