ഇന്ന് ലോകമുട്ടദിനം; ഒരു ദിവസം കേരളം തിന്നുന്നു, 1.6 കോടി മുട്ട

#വരുണ്‍ ഒതുക്കുങ്ങല്‍
പ്രതീകാത്മക ചിത്രം | Photo: Canva
പ്രതീകാത്മക ചിത്രം | Photo: Canva

മലപ്പുറം: ഒരു ദിവസം കേരളം കഴിക്കുന്നത് ഏതാണ്ട് 1.6 കോടി മുട്ട. ഇതിൽ ഒരു കോടിയോളം മുട്ടയും വരുന്നത് അയൽ സംസ്ഥാനങ്ങളിൽ നിന്ന്. കേരളത്തിലെ പ്രതിദിന ഉത്പാദനം 68.8 ലക്ഷത്തോളം മാത്രം.

കഴിഞ്ഞ വർഷത്തെ കണക്കനുസരിച്ച് ഇന്ത്യയിലെ ആകെ മുട്ട ഉത്പാദനം 14,911 കോടി മുട്ടയാണ്.

1960-'70 കാലത്ത് ആവശ്യമുള്ളതിൽ കൂടുതൽ മുട്ട ഉത്പാദിപ്പിച്ചിരുന്ന സംസ്ഥാനമാണ് കേരളം. ഉപഭോഗം കൂടിയതിനനുസരിച്ച് ഉത്പാദനം കൂട്ടാൻ കഴിഞ്ഞില്ല.

മൃഗസംരക്ഷണ വകുപ്പിന്റെ കണക്കനുസരിച്ച് സംസ്ഥാനത്തിന് പ്രതിവർഷം 580 കോടി മുട്ടവേണം.

ഏതാണ്ട് 300 കോടി കോഴിമുട്ടകളും 40 കോടി താറാവുമുട്ടകളും ആന്ധ്ര, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽനിന്ന് പ്രതിവർഷം കേരളത്തിലെത്തിക്കുന്നുണ്ട്. ഭൂരിഭാഗവും തമിഴ്നാട്ടിലെ നാമക്കലിൽനിന്നാണ്.

Content Highlights: Kerala consumes approximately 1.6 crore eggs daily., Daily egg production in Kerala is around 68.8 lakhs., Around 340 crore eggs are imported annually from Andhra Pradesh, Karnataka, and Tamil Nadu, mostly from Namakkal., The Animal Husbandry Department states Kerala requires 580 crore eggs annually.