ഹെർണാണ്ടസ് മാജിക്; ഇഞ്ചുറി ടൈമിൽ ഒഡിഷയെ തകർത്ത് കേരള ബ്ലാസ്റ്റേഴ്സ്

#സ്പോർട്സ് ഡെസ്ക്ക്
ഐഎസ്എലിൽ ഒഡീഷ എഫ്സിക്കെതിരെയുള്ള മത്സരം വിജയിച്ച കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ ആഹ്ലാദം. ഫോട്ടോ - അമൽ വി.ടി. | മാതൃഭൂമി
ഐഎസ്എലിൽ ഒഡീഷ എഫ്സിക്കെതിരെയുള്ള മത്സരം വിജയിച്ച കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ ആഹ്ലാദം. ഫോട്ടോ - അമൽ വി.ടി. | മാതൃഭൂമി

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ ഒഡിഷ എഫ്സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന് ആവേശകരമായ വിജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് ജയിച്ചുകയറിയത്.

മത്സരത്തിന്റെ പന്ത്രണ്ടാം മിനിറ്റിൽ വിക്ടർ ബർത്തോമിയോയിലൂടെ ബ്ലാസ്റ്റേഴ്സാണ് ആദ്യം ലീഡെടുത്തത്. എന്നാൽ ഇരുപത്തിയേഴാം മിനിറ്റിൽ റഹീം അലിയിലൂടെ ഒഡീഷ ഗോൾ മടക്കി സമനിലപിടിച്ചു.

മത്സരം സമനിലയിലേക്ക് നീങ്ങുമെന്ന് കരുതിയിരിക്കേ ഇഞ്ചുറി ടൈമിലെ നാലാം മിനിറ്റിൽ മത്യാസ് ഹെർണാണ്ടസ് നേടിയ ഗോൾ ബ്ലാസ്റ്റേഴ്സിന് നാടകീയമായ വിജയം സമ്മാനിക്കുകയായിരുന്നു.

അവസാന നിമിഷംവരെ നീണ്ടുനിന്ന ആവേശം ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് വലിയ ആവേശമാണ് നൽകിയത്.