കാസർകോട് വ്യവസായ പാർക്കിലെ പ്ലാസ്റ്റിക് ഫാക്ടറിയിൽ വൻ തീപ്പിപിടിത്തം; തൊട്ടരികെ ഗെയിൽ വാതക പൈപ്പ്

#News Desk
കാസർകോട് പ്ലാസ്റ്റിക് ഫാക്ടറിയിലുണ്ടായ തീപിടിത്തം, തീ നിയന്ത്രണവിധേയമാക്കിയ ശേഷം ഗെയിൽ പൈപ്പ് പരിശോധന നടത്തുന്നു
കാസർകോട് പ്ലാസ്റ്റിക് ഫാക്ടറിയിലുണ്ടായ തീപിടിത്തം, തീ നിയന്ത്രണവിധേയമാക്കിയ ശേഷം ഗെയിൽ പൈപ്പ് പരിശോധന നടത്തുന്നു

കാസർകോട്: ചട്ടഞ്ചാൽ വ്യവസായ പാർക്കിലെ പ്ലാസ്റ്റിക് പൊടിക്കുന്ന ഫാക്ടറിയിൽ വൻ തീപ്പിടിത്തം. വെള്ളിയാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. പ്ലാസ്റ്റിക് ഗ്രാന്യൂൾസ് ഉണ്ടാക്കാനായി തരംതിരിക്കുന്ന ഫാക്ടറിയിലാണ് തീപ്പിടിത്തമുണ്ടായത്. കാസർകോട്, കുറ്റിക്കോൽ, കാഞ്ഞങ്ങാട് എന്നിവിടങ്ങളിൽ നിന്നുള്ള ഫയർ ഫോഴ്‌സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണച്ചു.

ഫാക്ടറിക്ക് അകത്തുകൂടെയാണ് ഗെയിൽ വാതക പൈപ്പ് ലൈൻ കടന്നുപോകുന്നത്. രണ്ട് മീറ്റർ ആഴത്തിലാണ് വാതക പൈപ്പുള്ളത്. തീ നിയന്ത്രണവിധേയമാക്കിയ ശേഷം ഉദ്യോഗസ്ഥർ ഗെയിൽ വാതക പൈപ്പ് ലൈനിന്റെ മുകൾ ഭാഗത്ത് പരിശോധന നടത്തി. തീപിടിത്തത്തിൽ ആർക്കും പരിക്കില്ല.

Content Highlights: A major fire broke out at a plastic recycling unit in the Chattanchal Industrial Park, Kasaragod early Friday morning; Fire Force units from Kasaragod, Kuttikkol, and Kanhangad extinguished the flames safely, with no casualties reported despite the close proximity of an underground GAIL gas pipeline.