സംസ്ഥാന ശാസ്ത്രോത്സവത്തിൽ ചാമ്പ്യന്മാരായി കണ്ണൂർ ജില്ല; രണ്ടാം സ്ഥാനത്ത് മലപ്പുറം, മൂന്നാമത് പാലക്കാട്

പാലക്കാട്: മണ്ണാർക്കാട് നടന്ന സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ കണ്ണൂർ ജില്ല ഓവറോൾ ചാമ്പ്യന്മാരായി. 1585 പോയിന്റ് ആണ് കണ്ണൂർ നേടിയത്. 1563 പോയിന്റ് നേടിയ മലപ്പുറം ജില്ലയാണ് രണ്ടാംസ്ഥാനം നേടിയത്. ആതിഥേയരായ പാലക്കാട് ജില്ല മൂന്നാംസ്ഥാനത്തെത്തി. 1501 പോയിന്റാണ് പാലക്കാടിന് ലഭിച്ചത്.
സബ്ജില്ലാ തലത്തിലെ ഒന്നും രണ്ടും സ്ഥാനങ്ങൾ വയനാട് നിന്നുള്ള ഉപജില്ലകൾക്കാണ്. 604 പോയിന്റ് നേടിയ മാനന്തവാടി ചാമ്പ്യന്മാരായപ്പോൾ 502 പോയിന്റോടെ സുൽത്താൻബത്തേരി രണ്ടാമതെത്തി. കാസർകോഡ് ഉപജില്ലയാണ് (359 പോയിന്റ്) മൂന്നാമത്.
Content Highlights: Kannur emerged overall champions at the Kerala State School Sasthrolsavam in Mannarkkad with 1,585 points, beating Malappuram (1,563) and host Palakkad (1,501), while Mananthavady topped the sub-district category.