സിഗ്നൽ തകരാർ: കണ്ണൂർ - എറണാകുളം ഇൻ്റർസിറ്റി എക്സ്പ്രസ്സ് ഒന്നര മണിക്കൂർ പിടിച്ചിട്ടു

#സ്വന്തം ലേഖകന്‍
പ്രതീകാത്മക ചിത്രം | ഫോട്ടോ: അരുണ്‍ കൃഷ്ണന്‍കുട്ടി/മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ: അരുണ്‍ കൃഷ്ണന്‍കുട്ടി/മാതൃഭൂമി

പട്ടാമ്പി: സിഗ്നൽ തകരാർ മൂലം കണ്ണൂർ - എറണാകുളം ഇൻ്റർസിറ്റി എക്സ്പ്രസ്സ് തീവണ്ടി ഒന്നര മണിക്കൂറോളം പിടിച്ചിട്ടു. പട്ടാമ്പിക്കടുത്ത് പള്ളിപ്പുറം റെയിൽവേ സ്റ്റേഷനിലാണ് പിടിച്ചിട്ടത്. അഞ്ചരയോടെയാണ് പിടിച്ചിട്ടത്. 

പിന്നീട് ഒന്നര മണിക്കൂർ കഴിഞ്ഞാണ് യാത്ര തുടങ്ങിയത്. ജോലിക്ക് കഴിഞ്ഞ് മടങ്ങിയ നിരവധി യാത്രക്കാർ ഇതോടെ വലഞ്ഞു. പലരും പള്ളിപ്പുറത്ത് ഇറങ്ങി ബസ്സിലും മറ്റും കൂറ്റനാട്, തൃത്താല മേഖലയിലെത്തിയാണ് യാത്ര തുടർന്നത്. 2.50-ന് കണ്ണൂരിൽ നിന്നും പുറപ്പെട്ട് 8:50 നാണ് എറണാകുളത്ത് എത്തിച്ചേരുക.

Content Highlights: kannur eranakulam Intercity Express delayed due to signal failure