കണ്ണമാലി കടലാക്രമണം; വൈദികരുടെ നേതൃത്വത്തിൽ സമരം, ഉപവാസമിരുന്ന് നൂറിൽ അധികം വൈദികർ

കൊച്ചി: കണ്ണമാലിയിലെ കടലാക്രമണത്തിന് ശാശ്വത പരിഹാരം വേണമെന്നാവശ്യപ്പെട്ട് വൈദികരുടെ നേതൃത്വത്തിൽ ഉപവാസസമരം. തോപ്പുംപടി ബി.ഒ.ടി പാലത്തിന് സമീപമായിരുന്നു സമരം. ആലപ്പുഴ - കൊച്ചി രൂപതയിലെ നൂറിൽ അധികം വൈദികരാണ് ആലപ്പുഴ രൂപത വികാരി ജനറൽ മോൺ. വെരി. റവ. ഡോ. ജോയി പുത്തൻവീട്ടിലിന്റെയും കൊച്ചി രൂപത വികാരി ജനറൽ മോൺ. വെരി. റവ. ഡോ. ഷൈജു പര്യാത്തുശ്ശേരിയുടെയും നേതൃത്വത്തിൽ ഉപവാസമിരുന്നത്.
വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ആരംഭിച്ച ഉപവാസ സമരം വൈകുന്നേരം വരെ നീണ്ടു. ആലപ്പുഴ കൊച്ചി രൂപതയിലെ വിശ്വാസ സമൂഹം ജാഥയായി സമര പന്തലിൽ എത്തി ഉപവാസം ഇരുന്ന വൈദികർക്ക് അഭിവാദ്യം അർപ്പിച്ചു. വൻ ജനാവലിയാണ് സമര പന്തലിന് സമീപത്തേക്ക് ഒഴുകിയെത്തിയത്.