ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫില്‍ നിന്ന് പുറത്താക്കി
കോട്ടയം: കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫില്‍ നിന്ന് പുറത്താക്കി. യുഡിഎഫ് തീരുമാന പ്രകാരം മുന്‍ധാരണ അനുസരിച്ച് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവക്കാന്‍ ജോസ് വിഭാഗം തയ്യാറാകാതിരുന്നതോടെയാണ് യുഡിഎഫ് കടുത്ത നടപടിയിലേക്ക് നീങ്ങിയത്.
യുഡിഎഫ് നേതൃത്വം എല്ലാ മാന്യതയും നല്‍കി പല തവണ ചര്‍ച്ചകള്‍ നടത്തിയിട്ടും ജോസ് വിഭാഗം ധാരണ പാലിച്ചില്ലെന്ന് യുഡിഎഫ് കണ്‍വീനല്‍ ബെന്നി ബെഹന്നാന്‍ പത്രസമ്മേളത്തില്‍ വ്യക്തമാക്കി. ജോസ് വിഭാഗം യുഡിഎഫ് നേതൃത്വത്തിന്റെ തീരുമാനം ധിക്കരിച്ചു. ജോസ് വിഭാഗത്തിന് ഇനി മുന്നണിയില്‍ തുടരാന്‍ അര്‍ഹതയില്ലെന്നും ബെന്നി ബെഹന്നാന്‍ പറഞ്ഞു.
അതേസമയം പുറത്താക്കിയ നടപടി ഏകപക്ഷീയമാണെന്നാണ് ജോസ് വിഭാഗത്തിന്റെ പ്രതികരണം. ജോസഫ് വിഭാഗത്തിന്റെ സമ്മര്‍ദ്ദത്തിലാണ് യുഡിഎഫിന്റെ തീരുമാനമെന്നും ജോസ് വിഭാഗം വ്യക്തമാക്കി. വരാന്‍ പോകുന്ന തെരഞ്ഞെടുപ്പുകളില്‍ യുഡിഎഫ് ഇതിന്റെ ഫലം അനുഭവിക്കുമെന്നും തങ്ങളുടെ കരുത്ത് എന്തെന്ന് യുഡിഎഫ് അറിയാനിരിക്കുന്നതേയുള്ളുവെന്നും ജോസ് വിഭാഗം മുന്നറിയിപ്പ് നല്‍കി. യുഡിഎഫ് തീരുമാനം ചര്‍ച്ച ചെയ്യാന്‍ തിങ്കളാഴ്ച വൈകീട്ട് ജോസ് വിഭാഗം അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. ഇതിന് ശേഷം ജോസ് കെ മാണി മാധ്യമങ്ങളെ കാണും.
അതേസമയം, ജോസ് വിഭാഗത്തെ പുറത്താക്കിയ യുഡിഎഫ് തീരുമാനത്തെ ജോസഫ് വിഭാഗം സ്വാഗതം ചെയ്തു. ഇത് നേരത്തെ എടുക്കേണ്ട തീരുമാനമായിരുന്നുവെന്ന് ജോസഫ് വിഭാഗം നേതാക്കള്‍ ചൂണ്ടിക്കാട്ടി.
content highlights: Jose K Mani factiion expelled from UDF, PJ Joseph, Kerala Congress
Content Highlights: