ഇൻവെസ്റ്റ് കേരളം പ്രത്യേക സെൽ പ്രഖ്യാപിച്ച് ധനമന്ത്രി; വ്യവസായങ്ങൾക്ക് ലാൻഡ് പൂളിങ്

#ന്യൂസ് ഡെസ്ക്
Image:Freepik
Image:Freepik

തിരുവനന്തപുരം: സാമ്പത്തിക വളർച്ചയ്ക്കും സമഗ്ര പ്രാദേശിക വികസനത്തിനുമുതകുന്ന തരത്തിലുള്ള നിക്ഷേപകരെ ആകർഷിക്കാൻ ഡാറ്റ അധിഷ്ടിത ഇൻവെസ്റ്റ് കേരളം പ്രത്യേക സെൽ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. പദ്ധതി നിർവഹണം ത്വരിതപ്പെടുത്തുന്നതിലൂടെയും നിക്ഷേപകരുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നതിലൂടെയും കേരളത്തിലുടനീളം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് ഇത് സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതികളുടെ പുരോഗതി വിലയിരുത്താനും വിജയകരമാണെന്ന് ഉറപ്പുവരുത്താനും മാർഗനിർദേശങ്ങൾ നൽകുന്നതിനും മുഖ്യമന്ത്രി അധ്യക്ഷനായും വ്യവസായമന്ത്രി ഉപാധ്യക്ഷനായും ബന്ധപ്പെട്ട മേഖലകളിലെ വിദഗ്ധരെ ഉൾപ്പെടുത്തി ഇൻവെസ്റ്റ്‌മെന്റ് അഡൈ്വസറി കൗൺസിൽ രൂപീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഭൂമി ഏറ്റെടുക്കലിൽ നേരിടുന്ന തടസ്സങ്ങൾ പരിഹരിക്കുന്നതിനായി സമയബന്ധിതമായി സത്വര നടപടികൾ സ്വീകരിക്കും. നിക്ഷേപകർക്ക് ആവശ്യമായ ഭൂമി, നിയപരമായ വിവിധ അനുമതികൾ, നിക്ഷേപാനന്തര പിന്തുണ എന്നിവ ഓരോ ഘട്ടത്തിലും ഉറപ്പുവരുത്തുന്ന ഏകജാലക സംവിധാനമായിരിക്കും ഇൻവെസ്റ്റ്‌മെന്റ് കേരളം സെല്ലെന്നും അദ്ദേഹം ബജറ്റ് അവതരണ പ്രസംഗത്തിൽ പറഞ്ഞു.

ഇതിനുള്ള മാർഗരേഖയായി പ്രോജക്ട് ഇംപ്ലിമെന്റേഷൻ പ്രോട്ടോക്കോൾ നടപ്പിലാക്കും. പദ്ധതി നിർവഹണം ത്വരിതപ്പെടുത്തുന്നതിലൂടെയും നിക്ഷേപകരുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നതിലൂടെയും കേരളത്തിലുടനീളം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും വ്യാവസായിക വൈവിധ്യവത്കരണത്തിനും സാങ്കേതികവിധ്യയുടെ കൈമാറ്റത്തിനും സുസ്ഥിര സാമ്പത്തിക വളർച്ചയ്ക്കും ഇത് മികച്ച സംഭാവന നൽകും. നിക്ഷേപത്തിന് തയ്യാറായ പദ്ധതികളുടെ ഒരു നിര നിലനിർത്തുന്നതിലൂടെ കേരളത്തിന്റെ ദീർഘകാല വികസന ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്നതും വിവിധ മേഖലകളിൽ നിക്ഷേപം ആകർഷിക്കുന്നതുമായ പ്രവർത്തനങ്ങൾ ഏറ്റെടുക്കും. പദ്ധതികളുടെ പുരോഗതി വിലയിരുത്താനും വിജയകരമാണെന്ന് ഉറപ്പുവരുത്താനും മാർഗനിർദേശങ്ങൾ നൽകുന്നതിനും മുഖ്യമന്ത്രി അധ്യക്ഷനായും വ്യവസായമന്ത്രി ഉപാധ്യക്ഷനായും ബന്ധപ്പെട്ട മേഖലകളിലെ വിദഗ്ധരെ ഉൾപ്പെടുത്തി ഇൻവെസ്റ്റ്‌മെന്റ് അഡൈ്വസറി കൗൺസിൽ രൂപീകരിക്കും.

Content Highlights: Formation of a data-driven Invest Kerala cell to attract investors., Establishment of an Investment Advisory Council led by the Chief Minister., Implementation of a project implementation protocol for time-bound progress., Single-window clearance system for land acquisition and regulatory approvals., Focus on job creation, industrial diversification, and sustainable growth for 2026.