ഐ.എം.എ. -എ.എം.എസ്. സംസ്ഥാനതല പുരസ്കാരം പയ്യന്നൂർ ബ്രാഞ്ചിന്

ഐ.എം.എ. -എ.എം.എസ്. സംസ്ഥാനതല പുരസ്‌കാരം പയ്യന്നൂർ ബ്രാഞ്ചിന് വേണ്ടി
പ്രസിഡന്റ്‌ ഡോ.ടി. രഞ്ജിത്കുമാറിന്റെ നേതൃത്വത്തിൽ ഏറ്റുവാങ്ങുന്നു
ഐ.എം.എ. -എ.എം.എസ്. സംസ്ഥാനതല പുരസ്‌കാരം പയ്യന്നൂർ ബ്രാഞ്ചിന് വേണ്ടി പ്രസിഡന്റ്‌ ഡോ.ടി. രഞ്ജിത്കുമാറിന്റെ നേതൃത്വത്തിൽ ഏറ്റുവാങ്ങുന്നു

പയ്യന്നൂർ: മികച്ച പ്രവർത്തനത്തിനുള്ള ഐ.എം.എ. -എ.എം.എസ്. സംസ്ഥാനതല പുരസ്കാരം ഐ.എം.എ. പയ്യന്നൂർ ബ്രാഞ്ചിന് ലഭിച്ചു. പെരിന്തൽമണ്ണയിൽ നടന്ന എ.എം.എസ്. സംസ്ഥാന കോൺഫറൻസിൽ (പെരികോൺ 2026) ബ്രാഞ്ച് പ്രസിഡന്റ്‌ ഡോ. ടി. രഞ്ജിത്കുമാറിന്റെ നേതൃത്വത്തിൽ പുരസ്കാരം ഏറ്റുവാങ്ങി. പയ്യന്നൂർ എ.എം.എസ്. ചെയർപേഴ്സൺ ഡോ. കെ. ദാമോദരൻ, സെക്രട്ടറി ഡോ. ആരതി അന്തർജനം, ഐ.എം.എ. പ്രസിഡന്റ്‌ ഡോ. ടി. രഞ്ജിത്കുമാർ, സെക്രട്ടറി ഡോ. പ്രസിൻ പ്രദീപ്, ഖജാൻജി ഡോ. പി.വി. ജയരാജൻ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രവർത്തനമാണ് അംഗീകാരം നേടിയെടുത്തത്.

Content Highlights: IMA Payyanur branch won the best performance state-level award., The award was received at the AMS State Conference (Pericon 2026) in Perinthalmanna., Led by Branch President Dr. T. Ranjith Kumar and other key office bearers.