വീടിനോടുചേര്‍ന്ന് കുഴിയെടുക്കുന്നതിനിടെ മണ്ണിടിഞ്ഞുവീണ് വീട്ടുടമ മരിച്ചു; രണ്ടുപേര്‍ക്ക് പരിക്ക്

നെടുങ്കണ്ടം: ഇടുക്കിയില്‍ വീടിനോടുചേര്‍ന്ന് കുഴിയെടുക്കുന്നതിനിടെ മണ്ണിടിഞ്ഞുവീണ് വീട്ടുടമ മരിച്ചു. ഇടുക്കി നെടുങ്കണ്ടം തോവാളപ്പടി സ്വദേശി മാത്തുക്കുട്ടിയാണ് മരിച്ചത്. രണ്ടുപേര്‍ക്ക് പരിക്കേറ്റു. മാത്തുക്കുട്ടിയുടെ വീടിനോടു ചേര്‍ന്ന് കക്കൂസ് കുഴിയെടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
മാത്തുക്കുട്ടിയും രണ്ട് തൊഴിലാളികളും ചേര്‍ന്നാണ് കുഴിയെടുത്തത്. അതിനിടയിലാണ് മണ്ണിടിഞ്ഞുവീണു. ഉടന്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും മാത്തുക്കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല. പരിക്കേറ്റ തൊഴിലാളികളെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
Content Highlights: houseowner died from house construction,idukki accident during construction, mathukutty, two injured