ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഇടപെട്ടു; കൊല്ലത്തെ ഫ്ലക്‌സ്‌ ബോർഡുകൾ നീക്കി

ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ | File Photo - Mathrubhumi archives
ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ | File Photo - Mathrubhumi archives

കൊല്ലം: ഹൈക്കോടതി ജഡ്ജി ദേവൻ രാമചന്ദ്രന്റെ കൺമുന്നിൽ നിറയെ ഫ്ലക്സ് ബോർഡുകളായിരുന്നു. കൊല്ലത്ത് കോടതിസമുച്ചയം ഉദ്ഘാടനം ചെയ്യാനെത്തിയ അദ്ദേഹം ചിന്നക്കടയിൽ പി.ഡബ്ല്യു.ഡി. െറസ്റ്റ് ഹൗസിൽ വിശ്രമിക്കാനെത്തിയപ്പോഴാണ് നിരത്തു നിറയെ ഫ്ലക്സ് ബോർഡുകൾ കണ്ടത്. ഉടൻതന്നെ കോർപ്പറേഷൻ സെക്രട്ടറി ഡി.സാജുവിനെ വിളിച്ചുവരുത്തി ഫ്ലക്സ് ബോർഡ് നീക്കം ചെയ്യാത്തതിൽ നടപടിയുണ്ടാകുമെന്ന് താക്കീത് ചെയ്തു. രണ്ടരലക്ഷം രൂപ പിഴയീടാക്കുമെന്നും പറഞ്ഞു.

24 മണിക്കൂറിനകം നീക്കംചെയ്യാമെന്നായി കോർപ്പറേഷൻ സെക്രട്ടറി. അതു പോരാ, പെട്ടെന്ന് നടപടിയെടുത്തശേഷം റിപ്പോർട്ട് ചെയ്യണമെന്ന് ജസ്റ്റിസ് നിർദേശിച്ചു. 30 മിനിറ്റിനകം ചിന്നക്കട റൗണ്ടിലെ മുഴുവൻ ഫ്ലക്സ് ബോർഡുകളും നീക്കംചെയ്തു. ഉച്ചയ്ക്ക് രണ്ടരയോടെയാണ് സെക്രട്ടറിയെ വിളിപ്പിച്ചത്. െറസ്റ്റ് ഹൗസിനു മുന്നിൽ കാഴ്ചമറച്ചുനിന്ന എല്ലാ ബോർഡുകളും മൂന്നേകാലോടെ സെക്രട്ടറി ഡി.സാജുവിന്റെ നേതൃത്വത്തിലാണ് നീക്കംചെയ്തത്. നഗരത്തിലെ മറ്റു ബോർഡുകളും നീക്കംചെയ്തുകൊണ്ടിരിക്കുകയാണ്. കോർപ്പറേഷൻ പരിധിയിലെ ഫ്ലക്സ് ബോർഡുകൾ നീക്കംചെയ്യണമെന്നുകാട്ടി നേരത്തേതന്നെ സെക്രട്ടറി നോട്ടീസ് നൽകിയിരുന്നതാണ്. എന്നാൽ രാഷ്ട്രീയ, മത സംഘടനകൾ ഇത് ചെവിക്കൊള്ളാൻ തയ്യാറായില്ല. കാഴ്ചമറയ്ക്കുന്ന ബോർഡുകൾക്കെതിരേ ഹൈക്കോടതി ഇടപെടലുകൾ മുൻപും ഉണ്ടായിട്ടുണ്ട്.

Content Highlights: High Court Judge Orders Removal of Illegal Flex Boards