കോവിഡ് ഇതര രോഗമുള്ളവര്‍ക്ക് ജീവന്‍രക്ഷാ മരുന്നുകള്‍ തദ്ദേശ സ്ഥാപനങ്ങള്‍വഴി നല്‍കും

തിരുവനന്തപുരം: കോവിഡ് 19 ഇതര രോഗങ്ങള്‍ ബാധിച്ചവര്‍ക്ക് ജീവന്‍രക്ഷാ മരുന്നുകള്‍ തദ്ദേശ സ്ഥാപനങ്ങള്‍ വഴി നല്‍കാന്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വരുമാനമാര്‍ഗം നിലച്ച ഡയാലിസിസ് രോഗികള്‍, അവയവ മാറ്റം നടത്തിയവര്‍, അര്‍ബുദ രോഗികള്‍ എന്നിവര്‍ക്കെല്ലാം ഇതിന്റെ പ്രയോജനം ലഭിക്കും.
ഇന്‍സുലിന്‍ അടക്കമുള്ള അവശ്യ മരുന്നുകള്‍ മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷനനില്‍നിന്ന് ലഭിക്കാന്‍ താമസം വരുന്ന സാഹചര്യത്തില്‍ കാരുണ്യയില്‍നിന്നും നീതി മെഡിക്കല്‍ സ്റ്റോറില്‍നിന്നും വാങ്ങാന്‍ അനുമതി നല്‍കിയിട്ടുണ്ട്.
കന്യാകുമാരി ജില്ലാ ആശുപത്രിയെ തമിഴ്‌നാട് സര്‍ക്കാരിന്റെ സഹകരണത്തോടെ കാന്‍സര്‍ ചികിത്സാ കേന്ദ്രമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൊറോണ അവലോകന യോഗത്തിനുശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കന്യാകുമാരി ജില്ലയില്‍നിന്ന് തിരുവനന്തപുരം ആര്‍സിസിയില്‍ ചികിത്സയ്ക്ക് എത്തിയിരുന്നവരുടെ സൗകര്യാര്‍ഥമാണിത്.
560 പേരാണ് തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയില്‍നിന്ന് തിരുവനന്തപുരം ആര്‍സിസിയില്‍ ചികിത്സയ്ക്ക് എത്തിയിരുന്നത്. അവര്‍ക്കെല്ലാം പ്രയോജനം ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍
സംസ്ഥാനത്ത് മൂന്നു പേര്‍ക്കു കൂടി കോവിഡ്-19; 15 പേര്‍ രോഗമുക്തി നേടി | Read More..
കോവിഡ് ഇതര രോഗമുള്ളവര്‍ക്ക് ജീവന്‍രക്ഷാ മരുന്നുകള്‍ തദ്ദേശ സ്ഥാപനങ്ങള്‍വഴി നല്‍കും | Read More..
ലോക്ക്ഡൗണ്‍ കാലത്ത് തപാല്‍ വകുപ്പ് കാഴ്ചവച്ചത് മികച്ച പ്രവര്‍ത്തനം: മുഖ്യമന്ത്രി | Read More..
Content Highlights: Government to avail life saving medicines through local bodies - CM
Content Highlights: