വിദേശസര്‍വകലാശാല; നയംമാറ്റത്തില്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിനും അതൃപ്തി

തിരുവനന്തപുരം: ബജറ്റില്‍ ഉന്നതവിദ്യാഭ്യാസവുമായി ബന്ധപ്പെട്ട രണ്ട് നിര്‍ദേശങ്ങളില്‍ വകുപ്പ് മന്ത്രിക്ക് അതൃപ്തി. വിദേശ സര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കാനുള്ള തീരുമാനത്തിലും അന്താരാഷ്ട്ര കോണ്‍ക്ലേവ് നടത്താനുള്ള തീരുമാനത്തിലുമാണ് ഉന്നതവിദ്യാഭ്യസ വകുപ്പിന് അഭിപ്രായവ്യത്യാസമുള്ളത്. സുപ്രധാന നയംമാറ്റമായതിനാല്‍ ചര്‍ച്ച വേണമെന്നാണ് വകുപ്പിന്റെ നിലപാട്.
വിദേശസര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കുന്നതിന് പുറമേ മേയ്, ജൂണ്‍ മാസങ്ങളില്‍ നാല് പ്രാദേശിക കോണ്‍ക്ലേവുകള്‍ നടത്തുമെന്നും ബബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ചുമതല ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിനാണെന്നാണ് ബജറ്റ് നിര്‍ദേശം.
ഇതേക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട്, ധനമന്ത്രി അവതരിപ്പിച്ചത് ബജറ്റ് മാത്രമാണെന്നും അന്തിമതീരുമാനം പ്രഖ്യാപിക്കുകയല്ലെന്നുമായിരുന്നു ഉന്നതവിദ്യാഭ്യസമന്ത്രി ആര്‍. ബിന്ദുവിന്റെ പ്രതികരണം. സാധ്യതകള്‍ ആരായും എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ഇന്നത്തെ ആഗോള അന്തരീക്ഷത്തില്‍ അത്തരം ആലോചനകള്‍ നടത്തേണ്ടത് അനിവാര്യമാണ്. നയപരമായ കാര്യത്തെ സംബന്ധിച്ച ചോദ്യത്തിന് ഇപ്പോള്‍ വിശദീകരണം നടത്താന്‍ താത്പര്യപ്പെടുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: higher education department expresses concerns over budget announcements