അഞ്ചുതെങ്ങില്‍ മീന്‍പിടിത്ത വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

തിരുവനന്തപുരം: അഞ്ചുതെങ്ങില്‍ മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു. മീന്‍പിടിത്ത വള്ളം മറിഞ്ഞാണ് അപകടം. പുത്തന്‍മണ്ണ് ലക്ഷംവീട്ടില്‍ ആന്റണിയുടെ മകന്‍ ബാബുവാണ് മരിച്ചത്. മൃതദേഹം ചിറയന്‍കീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
തിങ്കളാഴ്ച രാവിലെ 5.45 മണിക്കാണ് സംഭവം. അഞ്ചുതെങ്ങ് മുസ്ലിം പള്ളിയുടെ എതിര്‍വശം തീരത്തുനിന്ന് മത്സ്യബന്ധനത്തിനായി പോയ പ്രിന്‍സ് എന്ന വള്ളം ശക്തമായ തിരയില്‍പ്പെട്ട് മറിയുകയായിരുന്നു.
ബാബു ഉള്‍പ്പെടെ മൂന്ന് പേര്‍ കടലില്‍ വീണു. അപകടത്തില്‍പ്പെട്ട മറ്റ് രണ്ട് പേരുടെ ആരോഗ്യനിലയില്‍ പ്രശ്‌നങ്ങളില്ല.
Content Highlights: Fisherman Drowns In Sea at thiruvananthapuram