പാറക്കുളത്തിൽ വീണ 74-കാരിയെ അതിസാഹസികമായി രക്ഷപ്പെടുത്തി ഫയർഫോഴ്‌സ്

#സ്വന്തം ലേഖകൻ
പ്രതീകാത്മക ചിത്രം (ഫയൽ ചിത്രം) | Photo: Krishnapradeep P/Mathrubhumi
പ്രതീകാത്മക ചിത്രം (ഫയൽ ചിത്രം) | Photo: Krishnapradeep P/Mathrubhumi

ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരിയിൽ പാറക്കുളത്തിൽ വീണ 74-കാരിയെ അതിസാഹസികമായി രക്ഷപ്പെടുത്തി ഫയർഫോഴ്‌സ്. മണലോടി ചെറുകരക്കുന്ന് സ്വദേശിനി വിലാസിനിയാണ് അപകടത്തിൽപ്പെട്ടത്.

ഉച്ചയ്ക്ക് 12.45-ഓടെയായിരുന്നു സംഭവം. പാറക്കുളത്തിലേക്ക് വീണ വിലാസിനി, മരച്ചില്ലയിൽ പിടിച്ച് കിടക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരായ വിപിൻ, പ്രവീൺ എന്നിവർ 50 മീറ്ററോളം താഴേക്ക് റോപ്പും ലൈഫ് ബോയും ഉപയോഗിച്ച് ഇറങ്ങിയാണ് പരിക്കുകളില്ലാതെ വയോധികയെ സുരക്ഷിതമായി കരയ്‌ക്കെത്തിച്ചത്.