എരുമേലി ഉണര്‍ന്നു, ശരണംവിളിയിലേക്ക്; വെര്‍ച്വല്‍ക്യൂ ബുക്കുചെയ്യാതെ വരുന്നവര്‍ക്ക് സ്‌പോട്ട് ബുക്കിങ് കൗണ്ടര്‍

#ന്യൂസ് ഡെസ്‌ക്
എരുമേലി പേട്ടധർമശാസ്താക്ഷേത്രവും അഭിമുഖമായി വാവരുപള്ളിയും. ക്ഷേത്രത്തിൽനിന്ന് മസ്ജിദിലേക്ക് കയറുന്ന അയ്യപ്പഭക്തർ
എരുമേലി പേട്ടധർമശാസ്താക്ഷേത്രവും അഭിമുഖമായി വാവരുപള്ളിയും. ക്ഷേത്രത്തിൽനിന്ന് മസ്ജിദിലേക്ക് കയറുന്ന അയ്യപ്പഭക്തർ

എരുമേലി: വൃശ്ചികം കണ്‍തുറന്നതോടെ എരുമേലി തിരക്കിന്റെ നാടായി. വാദ്യമേളങ്ങളും സ്വാമിനാമങ്ങളും ഇടതടവില്ലാതെ. മുദ്രയണിഞ്ഞ് വ്രതശുദ്ധിയില്‍ സ്ഫുടംചെയ്ത മനസ്സുമായി തീര്‍ഥാടകരുടെ പ്രവാഹമായി. തുലാം അവസാനദിനം തന്നെ എരുമേലിയില്‍ പേട്ട തുടങ്ങി.

വെര്‍ച്വല്‍ക്യൂ ബുക്കുചെയ്യാതെ വരുന്നവര്‍ക്കായി ക്ഷേത്രത്തിലെ ഭഗവതിനടയ്ക്ക് സമീപം ദേവസ്വം ഓഫീസിനോട് ചേര്‍ന്ന് സ്‌പോട്ട് ബുക്കിങ് കൗണ്ടറുണ്ട്. ഇവിടെയും വലിയ തിരക്കായിരുന്നു. എരുമേലി ദേവസ്വത്തിന്റെ അപ്പം, അരവണ വിതരണം മണ്ഡപത്തിനോട് ചേര്‍ന്ന് ഒരുക്കി.

12 പാര്‍ക്കിങ് മൈതാനങ്ങളില്‍ പാതിയോളം നിറഞ്ഞിട്ടുണ്ട്. ദേവസ്വം വലിയ മൈതാനത്ത് വൈകുന്നേരത്തോടെ വന്‍തോതില്‍ വാഹനങ്ങള്‍ വന്നു. തീര്‍ഥാടകര്‍ക്കായി വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം ആരംഭിച്ചു. ഗതാഗതം ക്രമീകരിക്കാന്‍ പോലീസും മോട്ടോര്‍ വാഹനവകുപ്പും നിരത്തുകളില്‍ എത്തി. ക്രമീകരണങ്ങള്‍ ഏകോപിപ്പിക്കാന്‍ കളക്ടറുടെ മേല്‍നോട്ടത്തില്‍ റവന്യൂ കണ്‍ട്രോള്‍ റൂം ഒരുങ്ങി. അഗ്‌നിരക്ഷാസേനയും എക്സൈസ്, പോലീസ് കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തനസജ്ജമായി. ഭക്തര്‍ക്കായി ദേവസ്വം ബോര്‍ഡിന്റെയും ശബരിമല അയ്യപ്പസേവാസമാജത്തിന്റെയും അയ്യപ്പസേവാ സംഘത്തിന്റെയും അന്നദാനകേന്ദ്രങ്ങള്‍ പ്രവര്‍ത്തനം തുടങ്ങി.

Content Highlights: Erumeli Temple buzzes with devotees! Spot booking available for those without virtual queue reservations. Experience the spiritual journey.